തൃശ്ശൂര്‍ : മൊബൈല്‍ ഫോണ്‍ കാണിച്ചു കൊടുക്കാമെന്ന് പറഞ്ഞ് എട്ടുവയസ്സുകാരനെ പീഡിപ്പിച്ച കേസിൽ 60-കാരന് അറസ്റ്റിൽ. അന്തിക്കാട് മുറ്റിച്ചൂര്‍ തൈവളപ്പില്‍ സുജനനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
കുട്ടിയുടെ ബന്ധുക്കൾ നൽകിയ പീഡന പരാതിയില്‍ അന്തിക്കാട് പൊലീസ് അന്വേഷണം ആരംഭിച്ചതിന് പിന്നാലെ ഒളിവില്‍ പോയ പ്രതിയെ അന്തിക്കാട് പൊലീസ് ഇന്‍സ്പെക്ടര്‍ അനീഷ് കരീമിന്റെ നേതൃത്വത്തില്‍ എസ് ഐ റനീഷ്, അസി. സബ് ഇന്‍സ്പെക്ടര്‍മാരായ അസീസ്, അരുണ്‍കുമാര്‍, സീനിയര്‍ സി.പി.ഒ. ശ്രീജിത്ത്, സി.പി.ഒ.മാരായ വിബിന്, ആകാശ് എന്നിവര്‍ അടങ്ങിയ സംഘമാണ് അറസ്റ്റ് ചെയ്തത്.
പോക്സോ വകുപ്പുകൾ പ്രകാരമാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. പ്രതിയെ കോടതിയിൽ ഹാജരാക്കും.
Post Your Comments