Latest NewsNewsBeauty & StyleLife StyleHealth & Fitness

മുഖക്കുരു തടയാൻ

മുഖക്കുരു ഇന്ന് പലരും നേരിടുന്ന ഒരു പ്രശ്നമാണ്. ഇതിനെ തടയാൻ വീട്ടിൽ തന്നെ പല മാർ​ഗങ്ങളുണ്ട്. അവ ഏതൊക്കെയെന്ന് നോക്കാം.

തേങ്ങയുടെ വെള്ളം കൊണ്ട് ദിവസവും മുഖം കഴുകുന്നത് മുഖക്കുരുവിനെ പ്രതിരോധിക്കാന്‍ നല്ല മാര്‍ഗമാണ്. വെളുത്തുള്ളി രണ്ടായി മുറിച്ച് മുഖക്കുരുവുള്ള ഭാഗത്ത് ഉരസുക. അഞ്ച് മിനിറ്റു കഴിഞ്ഞ് ചെറുചൂടുവെള്ളത്തില്‍ കഴുകിക്കളയുക. ദിവസത്തില്‍ രണ്ടുതവണ ഇത് ചെയ്യാം.

തേന്‍ മുഖക്കുരുവുള്ള ഭാഗത്ത് പുരട്ടിയ ശേഷം 15 മിനിറ്റ് കഴിഞ്ഞ് ചെറുചൂടുവെള്ളത്തില്‍ കഴുകിക്കളയണം. മുഖക്കുരു പെട്ടെന്നു മാറും. നന്നായി പഴുത്ത പപ്പായ തേനും ചേര്‍ത്ത് മുഖത്ത് പുരട്ടാം. അരമണിക്കൂര്‍ കഴിഞ്ഞ് തണുത്തവെള്ളത്തില്‍ കഴുകണം. മുഖക്കുരുമാറി മുഖം തിളങ്ങും.

Read Also : കുറഞ്ഞ രക്തസമ്മർദ്ദമുള്ളവർ ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങൾ!

ആര്യവേപ്പില, മഞ്ഞള്‍ എന്നിവ അരച്ച് മുഖത്ത് പുരട്ടുന്നത് മുഖക്കുരു മാറാൻ നല്ലതാണ്. ഉണങ്ങിയ ശേഷം ഇത് കഴുകിക്കളയാം. തക്കാളിയുടെ തൊലി അരച്ച് മുഖത്ത് പുരട്ടുന്നത് മുഖക്കുരു തടയാന്‍ നല്ല മാര്‍ഗമാണ്.

ഉലുവ അരച്ച് മുഖത്ത് പുരട്ടുന്നത് മുഖക്കുരുവിനെ തടയും. ഇത് ഉണങ്ങിയ ശേഷം കഴുകിക്കളയുക.

shortlink

Related Articles

Post Your Comments

Related Articles


Back to top button