വാരണാസി: തന്റെ മരണം കാണാൻ എതിരാളികൾ കാശിയിൽ പ്രാർത്ഥന നടത്തിയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. വാരാണസിയില്‍ തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് നടന്ന പൊതുസമ്മേളനത്തിലായിരുന്നു അദ്ദേഹത്തിന്റെ പരാമർശം.
Also Read:മണ്ണെണ്ണ ബോംബെറിഞ്ഞ കേസ് : പ്രതികളിലൊരാൾ അറസ്റ്റിൽ
‘തന്റെ മരണത്തിനുവേണ്ടി ചിലര്‍ പരസ്യമായി ആശംസ അറിയിച്ചു. എന്നാല്‍ തനിക്ക് ആഹ്ലാദമാണ് അനുഭവപ്പെട്ടത്. കാശിയിലെ ജനങ്ങള്‍ക്ക് താന്‍ എത്ര പ്രിയപ്പെട്ടതാണെന്ന് എതിരാളികള്‍ പോലും തിരിച്ചറിഞ്ഞു. അതിന്റെ അര്‍ഥം മരണം വരെ താന്‍ കാശിയെ ഉപേക്ഷിക്കുകയോ കാശിയിലെ ജനങ്ങള്‍ എന്നെ ഉപേക്ഷിക്കുകയോ ചെയ്യില്ല’, മോദി വ്യക്തമാക്കി.
അതേസമയം, പ്രധാനമന്ത്രിയെ അധിക്ഷേപിച്ചു കൊണ്ട് സമാജ്‍വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ് മുൻപ് രംഗത്ത് വന്നിരുന്നു. വാരണാസിയിൽ പ്രധാനമന്ത്രി പങ്കെടുത്ത പരിപാടികളെക്കുറിച്ച് ചോദിച്ചപ്പോള്‍ ‘ആളുകള്‍ അവരുടെ അവസാന ദിനങ്ങള്‍ വാരാണസിയില്‍ ചെലവഴിക്കാന്‍ ആഗ്രഹിക്കുന്നു’, എന്നായിരുന്നു അഖിലേഷിന്റെ പരാമർശം.
Post Your Comments