ന്യൂഡല്‍ഹി: യുക്രെയ്‌നില്‍ പാസ്‌പോര്‍ട്ട് നഷ്ടപ്പെട്ട ഇന്ത്യക്കാര്‍ക്ക് എമര്‍ജന്‍സി സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചു. ഇക്കാര്യം പാര്‍ലമെന്റിന്റെ വിദേശകാര്യ സ്ഥിരം സമിതിയെ വിദേശകാര്യ സെക്രട്ടറി അറിയിച്ചു. അതേസമയം, ഓപ്പറേഷന്‍ ഗംഗ ദൗത്യത്തിന്റെ ഭാഗമായി ഇതുവരെ 3,000 ഇന്ത്യക്കാര്‍ യുക്രെയ്ന്‍ അതിര്‍ത്തി കടന്നു. യുക്രെയ്‌ന്റെ എല്ലാ അതിര്‍ത്തികളിലും വിദേശകാര്യ മന്ത്രാലയത്തിന്റെ സംഘമെത്തി.
ഓപ്പറേഷന്‍ ഗംഗ’ കൂടുതല്‍ കാര്യക്ഷമമാക്കാന്‍ കേന്ദ്രമന്ത്രിമാരായ ഹര്‍ദീപ് സിങ് പുരി, ജ്യോതിരാദിത്യ സിന്ധ്യ, കിരണ്‍ റിജിജു, വി.കെ.സിങ് എന്നിവരെ യുക്രെയ്‌നിന്റെ അയല്‍ രാജ്യങ്ങളിലേക്ക് അയയ്ക്കും. റുമാനിയ, പോളണ്ട്, ഹംഗറി, സ്ലൊവാക്യ എന്നീ രാജ്യങ്ങളിലേക്കാണു മന്ത്രിമാരെ അയയ്ക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം.
Post Your Comments