മഹാ ശിവരാത്രി നോമ്പിന് ഒരു ദിവസം മുമ്പ് ഒരൊറ്റ നേരത്തെ ഭക്ഷണം മാത്രമേ കഴിക്കാന്‍ പാടുള്ളൂ. നോമ്പുകാലത്ത് ദഹിപ്പിക്കപ്പെടാത്ത ഏതെങ്കിലും ഭക്ഷണം ദഹനവ്യവസ്ഥയില്‍ അവശേഷിക്കുന്നില്ലെന്ന് ഉറപ്പാക്കുന്നത് നോമ്പുകാലത്തെ സാധാരണ രീതിയാണ്.
Read Also : ശിവരാത്രി ദിനത്തിലെ പ്രധാന വഴിപാടുകൾ എന്തെല്ലാം?
ശിവരാത്രി ദിവസം അതിരാവിലെ എഴുന്നേറ്റ് കുളിക്കണം. കറുത്ത എള്ള് വെള്ളത്തില്‍ ചേര്‍ക്കാന്‍ നിര്‍ദ്ദേശിക്കുന്നു. ശിവരാത്രി ദിനത്തിലെ വിശുദ്ധ കുളി ശരീരത്തെ മാത്രമല്ല, ആത്മാവിനെയും ശുദ്ധീകരിക്കുന്നുവെന്ന് വിശ്വസിക്കപ്പെടുന്നു.
കുളിച്ച ശേഷം ഭക്തര്‍ ദിവസം മുഴുവന്‍ നോമ്പ് ആചരിക്കാനും അടുത്ത ദിവസം നോമ്പ് അവസാനിപ്പിക്കുവാനും സങ്കല്‍പ് എടുക്കണം. സങ്കല്‍പ് സമയത്ത് ഭക്തര്‍ ഉപവാസ കാലഘട്ടത്തിലുടനീളം സ്വയം നിര്‍ണ്ണയത്തിനായി പ്രതിജ്ഞയെടുക്കുകയും യാതൊരു ഇടപെടലും കൂടാതെ നോമ്പ് പൂര്‍ത്തിയാക്കാന്‍ ഭഗവാന്‍ ശിവന്റെ അനുഗ്രഹം തേടുകയും ചെയ്യുന്നു.
നോമ്പുകാലത്ത് ഭക്തര്‍ എല്ലാത്തരം ഭക്ഷണങ്ങളും ഒഴിവാക്കണം. കര്‍ശനമായ ഉപവാസത്തില്‍ വെള്ളം പോലും അനുവദനീയമല്ല. എന്നിരുന്നാലും, പകല്‍ സമയത്ത് പഴങ്ങളും പാലും കഴിക്കാം എന്നത് നിര്‍ദ്ദേശിക്കപ്പെടുന്നു. എന്നാല്‍, ആ ദിവസം രാത്രിയില്‍ കര്‍ശനമായ ഉപവാസവും നടത്തണം.
ശിവ പൂജ നടത്തുന്നതിനോ ക്ഷേത്രം സന്ദര്‍ശിക്കുന്നതിനോ മുമ്പായി ഭക്തര്‍ വൈകുന്നേരം രണ്ടാമതും കുളിക്കണം. ഒരാള്‍ക്ക് ക്ഷേത്രം സന്ദര്‍ശിക്കാന്‍ കഴിയുന്നില്ലെങ്കില്‍, പൂജാ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ താല്‍ക്കാലിക ശിവലിംഗമുണ്ടാക്കാം. കൂടാതെ, ഒരാള്‍ക്ക് വീട്ടില്‍ തന്നെ ചെളി കൊണ്ട് ശിവലിംഗ രൂപം രൂപപ്പെടുത്താനും, നെയ്യ് ഉപയോഗിച്ച് അഭിഷേക പൂജ നടത്താനും കഴിയുന്നതാണ്.
രാത്രികാലങ്ങളില്‍ ശിവ പൂജ നടത്തണം. രാത്രിയില്‍ ഒന്നോ നാലോ തവണ ശിവരാത്രി പൂജ നടത്താം. ശിവ പൂജ നടത്താന്‍ നാല് പ്രഹാര്‍ ലഭിക്കുന്നതിന് രാത്രിയെ മുഴുവന്‍ നാലായി തിരിക്കാം. ഒരൊറ്റ പൂജ നടത്താന്‍ ആഗ്രഹിക്കുന്ന ഭക്തര്‍ അര്‍ദ്ധരാത്രിയില്‍ ചെയ്യണം.
പൂജ വിധി അനുസരിച്ച്, ശിവലിംഗത്തിലെ അഭിഷേകം വ്യത്യസ്ത വസ്തുക്കള്‍ ഉപയോഗിച്ച് നടത്തണം. പാല്‍, പനിനീര്‍, ചന്ദനം അരച്ചത്, തൈര്, തേന്‍, നെയ്യ്, പഞ്ചസാര, വെള്ളം എന്നിവ അഭിഷേകത്തിന് സാധാരണയായി ഉപയോഗിക്കുന്നു. നാല് പ്രഹാര്‍ പൂജ നടത്തുന്ന ഭക്തര്‍, ആദ്യത്തെ പ്രഹാറിനിടെ ജലം കൊണ്ട് അഭിഷേകം, രണ്ടാം പ്രഹാറിനിടെ തൈര് കൊണ്ട് അഭിഷേകം, മൂന്നാം പ്രഹാറിനിടെ നെയ്യ് കൊണ്ട് അഭിഷേകം, നാലാമത്തെ പ്രഹാറില്‍ തേന്‍ കൊണ്ട് അഭിഷേകം എന്നിവ മറ്റ് വസ്തുക്കള്‍ക്ക് പുറമെ നടത്തണം.
അഭിഷേക അനുഷ്ഠാനത്തിനു ശേഷം ശിവലിംഗം കൂവളത്തിന്റെ ഇലകളാല്‍ നിര്‍മ്മിച്ച മാല കൊണ്ട് അലങ്കരിച്ചിരിക്കണം. കൂവളത്തിന്റെ ഇലകള്‍ ശിവന്റെ കോപത്തെ തണുപ്പിക്കുമെന്ന് വിശ്വസിക്കപ്പെടുന്നു.
അതിനുശേഷം ചന്ദനം അല്ലെങ്കില്‍ കുങ്കുമം ശിവലിംഗത്തില്‍ ചാര്‍ത്തുന്നു, പിന്നീട് വിളക്കും ധൂപവും കത്തിക്കുന്നു. ശിവനെ അലങ്കരിക്കാന്‍ ഉപയോഗിക്കുന്ന മറ്റ് വസ്തുക്കളില്‍ എരുക്കിന്റെ പുഷ്പം ഉള്‍പ്പെടുന്നു, അത് ആക്, എന്നും അറിയപ്പെടുന്നു. കൂടാതെ വിഭൂതി എന്നും അറിയപ്പെടുന്ന ഭസ്മവും ഉള്‍പ്പെടുന്നു. പശുവിന്റെ ഉണങ്ങിയ ചാണകം ഉപയോഗിച്ച് നിര്‍മ്മിക്കുന്ന വിശുദ്ധ ചാരമാണ് വിഭൂതി
.
ഭക്തര്‍ അടുത്ത ദിവസം കുളിച്ച് കഴിഞ്ഞതിന് ശേഷം ഉപവാസം അവസാനിപ്പിക്കണം. വ്രതത്തിന് പരമാവധി പ്രയോജനം ലഭിക്കാന്‍ ഭക്തര്‍ സൂര്യോദയത്തിന് ഇടയില്‍, ചതുര്‍ദശി തിഥി അവസാനിക്കുന്നതിനു മുമ്പ് ഉപവാസം അവസാനിപ്പിക്കുകയും വേണം.
Post Your Comments