Latest NewsKeralaNews

രാജ്യത്ത് ഏറ്റവും കൂടുതല്‍ കസ്റ്റഡി മരണങ്ങള്‍ നടക്കുന്നത് കേരളത്തില്‍, കേരളം ഭരിക്കുന്നത് ഗുണ്ടകള്‍ : കെ.സുരേന്ദ്രന്‍

തിരുവനന്തപുരം: തിരുവല്ലത്ത് നടന്ന കസ്റ്റഡി മരണത്തില്‍, സംസ്ഥാന സര്‍ക്കാരിനെതിരെ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. മരണത്തിന്റെ പൂര്‍ണ്ണ ഉത്തരവാദിത്വം ആഭ്യന്തരവകുപ്പിനാണെന്നും വകുപ്പ് പിരിച്ച് വിടുന്നതാണ് നല്ലതെന്നും കെ.സുരേന്ദ്രന്‍ വിമര്‍ശിച്ചു. ആഭ്യന്തരമന്ത്രി സ്ഥാനം വഹിക്കുന്ന മുഖ്യമന്ത്രിക്ക് പോലീസിന് മേല്‍ ഒരു നിയന്ത്രണവുമില്ലെന്നും, തിരുവല്ലം പോലീസ് സ്റ്റേഷനില്‍ കസ്റ്റഡിയിലിരിക്കെ, സുരേഷ് മരിച്ചത് സംബന്ധിച്ച് പോലീസ് ഉദ്യോഗസ്ഥരുടെ പങ്ക് അന്വേഷിക്കണമെന്നും, അദ്ദേഹം ആവശ്യപ്പെട്ടു.

Read Also : ‘കേരളത്തില്‍ ആഭ്യന്തരവകുപ്പുണ്ടോ’: പൊലീസ് സ്റ്റേഷനിൽ യുവാവ് മരണപ്പെട്ട സംഭവത്തിൽ, രൂക്ഷ വിമർശനവുമായി രമേശ് ചെന്നിത്തല

‘ഒന്നാം പിണറായി വിജയന്‍ സര്‍ക്കാരിന്റെ കാലത്ത് നടന്ന കസ്റ്റഡി മരണങ്ങള്‍ രണ്ടാം പിണറായി സര്‍ക്കാരിന്റെ കാലത്തും ആവര്‍ത്തിക്കുകയാണ്. രാജ്യത്ത് ഏറ്റവും കൂടുതല്‍ കസ്റ്റഡി മരണങ്ങള്‍ നടക്കുന്ന സംസ്ഥാനമായി പിണറായി വിജയന്‍ കേരളത്തെ മാറ്റിയിരിക്കുകയാണ്. ഗുണ്ടകളും പാര്‍ട്ടി ക്രിമിനലുകളും കൊലപാതക പരമ്പര തുടരുമ്പോഴാണ് പോലീസും പ്രതിപ്പട്ടികയില്‍ വരുന്നത്’ , സുരേന്ദ്രന്‍ ആരോപിച്ചു.

‘ കേരളത്തിലെ പോലീസ് സേന ക്രിമിനലുകളുടെ സങ്കേതമാണ്. ഗുണ്ടകളില്‍ നിന്നും ക്രിമിനല്‍സില്‍ നിന്നും ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം ഉറപ്പ് വരുത്തേണ്ട പോലീസ് തന്നെ അവര്‍ക്ക് ഉപദ്രവമാവുകയാണ്. പൊതുജനങ്ങളോടുള്ള കേരള പോലീസിന്റെ സമീപനം വളരെ മോശമാണ്. സിപിഎമ്മിന്റെ പോഷക സംഘടനയായി പോലീസ് മാറി കഴിഞ്ഞു’. സുരേന്ദ്രന്‍ പറഞ്ഞു.

തിരുവല്ലത്ത് പോലീസ് കസ്റ്റഡിയില്‍ മരിച്ച നെല്ലിയോട് സ്വദേശി സുരേഷ് കുമാറിനെ, പോലീസ് ക്രൂരമായി മര്‍ദ്ദിച്ചെന്നാണ് ദൃക്സാക്ഷികളുടെ വെളിപ്പെടുത്തല്‍. പോലീസ് വാഹനത്തില്‍, വലിച്ചിഴച്ച് കയറ്റിയെന്നും ദൃക്സാക്ഷികള്‍ ആരോപിച്ചു.

അതേസമയം, ഇന്ന് രാവിലെ നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് സുരേഷ് കുമാറിനെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നുവെന്നും പിന്നീട് മരണം സംഭവിക്കുകയായിരുന്നുമെന്നുമാണ് പോലീസ് വ്യക്തമാക്കുന്നത്.

മരണത്തിന് പിന്നാലെ സുരേഷിന്റേത് കസ്റ്റഡി മരണമാണെന്ന് ആരോപിച്ച് ബന്ധുക്കള്‍ രംഗത്തെത്തിയിരുന്നു. എന്നാല്‍, ആരോപണം നിഷേധിച്ച പോലീസ് ഹൃദയാഘാതമാണ് മരണകാരണം എന്ന് ചൂണ്ടിക്കാട്ടി.

shortlink

Related Articles

Post Your Comments

Related Articles


Back to top button