ThiruvananthapuramKeralaNattuvarthaLatest NewsNews

സിപിഎമ്മിന് ഹൈക്കോടതിയുടെ രൂക്ഷ വിമർശനം

കൊച്ചി : സിപിഎം സംസ്ഥാന സമ്മേളനത്തിന് പാതയോരത്ത് കൊടിതോരണങ്ങൾ സ്ഥാപിച്ചിരിക്കുന്നതിനെതിരെ
ഹൈക്കോടതിയുടെ രൂക്ഷ വിമർശനം. അപകടകരമായി കൊടിമരങ്ങൾ സ്ഥാപിച്ചിരിക്കുന്നത് കോടതിയെ അവഹേളിക്കന്നതിനു തുല്യമാണെന്നും കോടതി പറഞ്ഞു.

കോടതിയുടെ അനവധി ഉത്തരവുകളുണ്ടായിട്ടും നിയമം പരസ്യമായി ലംഘിക്കപ്പെടുന്നുവെന്ന് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ കുറ്റപ്പെടുത്തി. സിപിഎമ്മിന്റെ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് എന്തുമാകാമെന്നാണോ എന്നും ജഡ്ജ് ചോദിച്ചു. വിമര്‍ശനം ഉന്നയിക്കുമ്പോള്‍ താന്‍ എതിര്‍പാര്‍ട്ടിയുടെ വക്താവാണെന്ന് പറഞ്ഞ് ആക്ഷേപിക്കുകയാണ്. പാര്‍ട്ടി നിയമം ലംഘിക്കുമ്പോള്‍ സര്‍ക്കാര്‍ കണ്ണടയ്ക്കുകയാണെന്നും ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button