Latest NewsKerala

സംസ്ഥാനത്ത് സ്വര്‍ണ്ണവില കുതിച്ചുയര്‍ന്നു: വില വർദ്ധനയ്ക്ക് കാരണം യുദ്ധം, ചാഞ്ചാട്ടം തുടരും

ഹോള്‍മാര്‍ക്ക് വെള്ളിക്ക് 100 രൂപയും അല്ലാത്ത വെള്ളിക്ക് ഗ്രാമിന് 70 രൂപയുമാണ് ഇന്നത്തെ വില.

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ്ണവില കുതിച്ചുയര്‍ന്നു. ഇന്ന് മാത്രം ഗ്രാമിന് 65 രൂപയും പവന് 520 രൂപയും ആണ് വർദ്ധിച്ചത്. ഗ്രാമിന് 4700 രൂപയും പവന് 37600 രൂപയും ആണ് ഇന്നത്തെ സ്വര്‍ണ്ണവില. കഴിഞ്ഞദിവസം 22 കാരറ്റ് സ്വര്‍ണ്ണത്തിന് ഗ്രാമിന് 4635 രൂപയായിരുന്നു ഉണ്ടായിരുന്നത്. 18 കാരറ്റ് സ്വര്‍ണത്തിന് 3885 രൂപയാണ് ഇന്നത്തെ വില. ഹോള്‍മാര്‍ക്ക് വെള്ളിക്ക് 100 രൂപയും അല്ലാത്ത വെള്ളിക്ക് ഗ്രാമിന് 70 രൂപയുമാണ് ഇന്നത്തെ വില.

യുക്രൈന്‍-റഷ്യാ യുദ്ധവുമായി ബന്ധപ്പെട്ട് റഷ്യക്കെതിരെ ലോകരാഷ്ട്രങ്ങള്‍ പലവിധത്തിലുള്ള ഉപരോധങ്ങളും ഏര്‍പ്പെടുത്തുമെന്ന വാര്‍ത്തകളാണ് ഈ നിലയില്‍ സ്വര്‍ണ്ണവില ഉയരാനുള്ള കാരണം. സംസ്ഥാനത്ത് സ്വര്‍ണ്ണവിലയില്‍ അടുത്ത രണ്ടാഴ്ചക്കുള്ളില്‍ വലിയ ചാഞ്ചാട്ടമുണ്ടാകാന്‍ സാധ്യതയുണ്ടെന്നാണ്  വിദഗ്ദ്ധരുടെ അഭിപ്രായം.

shortlink

Related Articles

Post Your Comments

Related Articles


Back to top button