കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വൻ വർധനവ്. പവന് 520 രൂപയാണ് ഇന്ന് കൂടിയത്. ഒരു പവന് സ്വര്‍ണത്തിന്റെ വില ഇതോടെ 37,600 രൂപയായി. ഗ്രാം വില 65 രൂപ ഉയര്‍ന്ന് 4,700 രൂപയും ആയി.
ഓഹരി വിപണിയില്‍ ഇടിവ് രേഖപ്പെടുത്തിയിരുന്നു. ഇതാണ് സ്വര്‍ണവിലയില്‍ പ്രതിഫലിച്ചത്. യുദ്ധം തുടങ്ങിയതിനു പിന്നാലെ സ്വര്‍ണ വില കുതിച്ചു കയറിയിരുന്നു.
ആയിരം രൂപയാണ് രണ്ടു തവണയായി പവന് വർധിച്ചത്. എന്നാല്‍, വ്യാഴം, വെള്ളി ദിവസങ്ങളിലായി സ്വര്‍ണ വില എണ്ണൂറോളം രൂപ കുറഞ്ഞിരുന്നു.
Post Your Comments