കോഴിക്കോട്: പിന്നിട്ട വഴികളിലേക്ക് വീണ്ടും തിരികെ നടന്ന് മന്ത്രി പിഎ മുഹമ്മദ് റിയാസ്. തന്റെ പഴയ സ്കൂളിലേക്ക്, കൂട്ടുകാരുമൊത്ത് മന്ത്രി നടത്തിയ യാത്രയിലെ വിശേഷങ്ങളാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ചർച്ചയാകുന്നത്. മൂന്നു പതിറ്റാണ്ടിനുശേഷമാണ് അതേ വെളുത്ത യൂണിഫോമിൽ അദ്ദേഹം സെന്റ് ജോസഫ്സ് ബോയ്സ് സ്കൂൾ സന്ദർശിച്ചത്.
കുട്ടിക്കാലത്തിലേക്ക് തിരികെയെത്തിയ മന്ത്രിയും കൂട്ടുകാരും അതീവ സന്തോഷവാന്മാരായിരുന്നു . എല്ലാവരും വീണ്ടും കുട്ടികളായി മാറി, അന്നത്തെ വികൃതികളുടെയും കളികളുടെയും ഓര്‍മ്മകൾ പങ്കിട്ടു. പഠിത്തവും കളിയും തൊട്ടടുത്തുള്ള ബീച്ചില്‍ പോകലും സിനിമ കാണലുമെല്ലാം ഒരുമിച്ചായിരുന്നല്ലേയെന്ന് മന്ത്രി സുഹൃത്തുക്കളോട് പറഞ്ഞു. 1988 മുതല്‍ മുഹമ്മദ് റിയാസ് ഇവിടെ പഠിച്ചിരുന്നു. ആറാം ക്ലാസ് മുതല്‍ പത്ത് വരെ ഇവിടെയുണ്ടായിരുന്നു. അന്ന് ഫുട്ബാള്‍ കളിക്കിടെ ചെവി കടിച്ചെടുത്ത അത്യപൂർവ്വ കഥയും മന്ത്രി സുഹൃത്തുക്കളുമായി പങ്കുവച്ചു.
വെള്ളക്കുപ്പായവും കറുത്ത പാന്റ്സും ധരിച്ചാണ് തന്റെ ഓർമ്മകളിലേക്ക് മന്ത്രി തിരികെ നടന്നത്. 1992 ബാച്ചിലെ പത്താം ക്ലാസ് വിദ്യാർത്ഥിയായിരുന്നു റിയാസ്. മന്ത്രിയെ ചേർത്ത് പിടിച്ചു നിൽക്കുന്ന ഫാദറും കൂട്ടുകാരും ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ സംസാരവിഷയമായിട്ടുണ്ട്.
Post Your Comments