തിരുവനന്തപുരം: സംഘപരിവാറിനെതിരെ രൂക്ഷ വിമർശനവുമായി ശ്രീജ നെയ്യാറ്റിൻകര. ഫേസ്‌ബുക്ക് കുറിപ്പിലൂടെയാണ് ശ്രീജ വിമർശനാത്മക കുറിപ്പ് പങ്കുവെച്ചത്. ഞങ്ങൾ മൂന്ന് പെണ്ണുങ്ങൾക്ക് ഇഷ്‌ടമുള്ള സ്ഥലത്ത് ജീവിക്കാൻ കഴിയാത്തതിന് കാരണം സംഘപരിവാറാണെന്നും എന്റെ അമ്മയ്ക്ക് കഴിഞ്ഞ 76 വർഷങ്ങൾ ജീവിച്ചിരുന്ന നെയ്യാറ്റിൻകരയിൽ നിന്ന് പലായനം ചെയ്യേണ്ടി വരുന്നതിന് ഒരേഒരു കാരണമേയുള്ളൂ, സംഘ പരിവാറാണതെന്നും ശ്രീജ വിമർശിച്ചു.
എല്ലാ മാനസിക സംഘർഷങ്ങളേയും അതിജീവിക്കുന്നത് രാഷ്ട്രീയ ബോധമെന്ന ആയുധത്തിലൂടെയാണെന്നും, നിർണ്ണായക ഘട്ടത്തിൽ പ്രപഞ്ചമെന്ന തീക്ഷ്‌ണ സൗന്ദര്യത്തിന് നേരെ മാത്രേ നോക്കിയിട്ടുള്ളൂവെന്നും അവർ കുറിച്ചു.
ഫേസ്‌ബുക്ക് കുറിപ്പിന്റെ പൂർണരൂപം:
രാഷ്ട്രീയ നിലപാടുകൾ താമസിക്കാനൊരിടം പോലും തിരസ്കരിക്കപ്പെടുന്ന ഒരു കാലത്ത് ജീവിക്കേണ്ടി വരുമെന്നത് എനിക്ക് മനസിലായി തുടങ്ങിയത് കൃത്യമായി പറഞ്ഞാൽ കഴിഞ്ഞ 6 വർഷങ്ങൾക്കിപ്പുറമാണ്. കഴിഞ്ഞ 6 വർഷവും താമസിക്കുന്ന വാടക വീട്ടിൽ നിന്നുകൊണ്ട് നില നിൽപ്പിനായി ഞാൻ പൊരുതി രാഷ്ട്രീയ നിലപാടുകളിൽ അണുവിട വിട്ടു വീഴ്ചയില്ലാതെ …
എന്നാൽ നാളെ മാർച്ച് മാസം തുടങ്ങുകയാണ് … മാർച്ച് അവസാനിക്കും മുൻപ് 13 വർഷമായി തുടരുന്നയിടത്ത് നിന്ന് ഇറങ്ങണം …ഞങ്ങൾ മൂന്ന് പെണ്ണുങ്ങൾക്ക് ഇഷ്‌ടമുള്ള സ്ഥലത്ത് ജീവിക്കാൻ കഴിയാത്തതിന് കാരണം സംഘപരിവാറാണ് .
Read Also: ‘ബി.ജെ.പി തന്നെയായിരിക്കും സര്‍ക്കാര്‍ രൂപീകരിക്കുക’: കോൺഗ്രസിനോട് ധാമി
എന്റെ അമ്മയ്ക്ക് കഴിഞ്ഞ 76 വർഷങ്ങൾ ജീവിച്ചിരുന്ന നെയ്യാറ്റിൻകരയിൽ നിന്ന് പലായനം ചെയ്യേണ്ടി വരുന്നതിന് ഒരേ ഒരു കാരണമേയുള്ളൂ സംഘ പരിവാറാണത് … നെയ്യാറ്റിൻകരയിലൊരിടത്തും ഞങ്ങൾക്കൊരു വാടകവീട് കിട്ടാതിരിക്കാൻ അതീവ ജാഗ്രത കാണിക്കുകയാണ് സംഘ പരിവാർ ….
ഇരട്ടി വാടകയും അതിനേക്കാളിരട്ടി അഡ്വാൻസും നൽകി മറ്റൊരിടം തേടി പോകുമ്പോൾ 13 വർഷമായി സിംഗിൾ പാരന്റിംഗ് നടത്തുന്ന, കട ബാധ്യതയിൽ ജീവിക്കുന്ന ഒരു സ്ത്രീയെ സംബന്ധിച്ച് പ്രശ്നം തന്നെയാണ് …. അപ്പോഴും രാഷ്ട്രീയമായി ഒട്ടും നിരാശയില്ലാത്തത് യാതൊരു ഒത്തു തീർപ്പുകൾക്കും വഴങ്ങാതെയുള്ള ജീവിതം പകരുന്ന ശുഭാപ്തി വിശ്വാസം ഒന്നു കൊണ്ട് മാത്രമാണ് ….
എല്ലാ മാനസിക സംഘർഷങ്ങളേയും അതിജീവിക്കുന്നത് രാഷ്ട്രീയ ബോധമെന്ന ആയുധത്തിലൂടെയാണ് …. നിർണ്ണായക ഘട്ടത്തിൽ പ്രപഞ്ചമെന്ന തീക്ഷ്‌ണ സൗന്ദര്യത്തിന് നേരെ മാത്രേ നോക്കിയിട്ടുള്ളൂ …. ഇപ്പോഴും അങ്ങനെ തന്നെ …..
ഒരു വാടക വീട്ടിൽ നിന്നും തിരസ്കരിക്കപ്പെട്ടാൽ കെട്ടു പോകുന്ന ആത്മധൈര്യവും പേറിയാണ് ഞാനെന്ന സ്ത്രീ ജീവിക്കുന്നതെന്ന് സംഘപരിവാർ ഭീരുക്കൾ കരുതരുത് ….
ഞാനടങ്ങുന്ന ഒരു പെൺ കുടുംബത്തിന് രാഷ്ട്രീയ നിലപാടുകളുടെ പേരിൽ ഒരു വാടക വീട് ലഭ്യമാകാതെ, ജീവിക്കാനാഗ്രഹിക്കുന്ന സ്ഥലത്ത് ജീവിക്കാനാകാതെ പലായനം ചെയ്യേണ്ടി വരുന്ന രാഷ്ട്രീയ സാഹചര്യം സൃഷ്ടിക്കുന്ന സംഘപരിവാർ വാഴുന്നത് കേരളത്തിലാണ് എന്നോർക്കുമ്പോൾ സങ്കടമല്ല വരുന്നത് ചിരിയാണ് വരുന്നത് …
Post Your Comments