കീവ്: ഉക്രൻ – റഷ്യ യുദ്ധത്തിന്റെ കരളലിയിക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവരുന്നത്. ഉക്രൈനിലെ സാധാരണക്കാർക്ക് സമാധാനപരമായി കഴിയാനാകുന്നില്ല. ദാരുണമായ അനേകം സംഭവങ്ങളാണ് പുറത്തു വരുന്നത്. ഉക്രൈനിൽ ജീവന് വേണ്ടി കേഴുന്നവരിൽ ഒരു കൊച്ചിക്കാരിയുമുണ്ട്. കൊച്ചിയില്‍ നിന്ന് 2017 ല്‍ കടല്‍ കടന്ന ‘ചപ്പാത്തി’ ആണ് ആ ഇന്ത്യക്കാരി. യുദ്ധത്തെ കുറിച്ച് ഒന്നുമറിയില്ലെങ്കിലും, ആളുകൾ ജീവനും കൊണ്ടോടുകയാണെന്ന് ‘ചപ്പാത്തി’ക്ക് മനസിലാകുന്നുണ്ട്.
ഇൻസ്റ്റഗ്രാമിൽ നിരവധി ഫോളോവേഴ്സ് ഉള്ള നായയാണ് ‘ചപ്പാത്തി’. ഉക്രൈൻ ദമ്പതികൾ അവളെ 2017 ൽ കൊച്ചിയിൽ നിന്നും കൂടെ കൂട്ടുകയായിരുന്നു. തെരുവിലെ പട്ടിണിയില്‍ നിന്നും രക്ഷിച്ച്, അവരോടൊപ്പം ഉക്രൈനിലേക്ക് കൂട്ടിയ പെട്രസ്- ക്രിസ്റ്റിന ദമ്പതികൾ ആണ് അവൾക്ക് ‘ചപ്പാത്തി’ എന്ന് പേരിട്ടത്. ‘ട്രാവല്‍ വിത്ത് ചപ്പാത്തി’യെന്ന ഇൻസ്റ്റ പേജിൽ ഈ നായയുടെ വിശേഷങ്ങളും യാത്രാ വിവരങ്ങളും ഇവർ പങ്കുവെയ്ക്കാറുണ്ട്.
ഉക്രൈനിലെ നിലവിലെ സാഹചര്യത്തിൽ തന്റെ രാജ്യത്തെ ജനങ്ങൾക്കൊപ്പം ഇന്ത്യക്കാരും നിലയുറപ്പിക്കണമെന്ന അഭ്യർത്ഥനായാണ് ചപ്പാത്തി നടത്തുന്നത്. ‘പ്രിയപ്പെട്ട ഭാരതമാതാവേ, എന്റെ കുടുംബത്തിന്റെ ജീവൻ ഭീഷണിയിലായതു പോലെ ലക്ഷക്കണക്കിന് യുക്രൈന്‍കാരും, നിരപരാധികളായ മൃഗങ്ങളും ഇപ്പോൾ ദുരിതത്തിലാണ്. മൗനം പാലിക്കരുത്, തെരുവിലിറങ്ങി ഞങ്ങൾക്ക് വേണ്ടി, ഉക്രൈന് വേണ്ടി ശബ്ദമുയർത്തണം’, ചപ്പാത്തിയുടെ ഇൻസ്റ്റ പേജിൽ കുറിച്ചിരിക്കുന്നത് ഇങ്ങനെയാണ്.
View this post on Instagram
Post Your Comments