Latest NewsNewsIndia

കേരളം കലാപഭൂമി തന്നെ, യുപിയിൽ വികസനമില്ലെന്ന് പറയുന്നത് കണ്ണില്ലാത്തവർ: വിമർശിച്ച് വീണ്ടും യോഗി ആദിത്യനാഥ്

ലക്‌നൗ: കേരളത്തിനെതിരെ വീണ്ടും വിമർശനവുമായി യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. കേരളം കലാപഭൂമി തന്നെയാണെന്നും കേരളത്തില്‍ ഉള്ളത് പോലെ രാഷ്ട്രീയ സംഘര്‍ഷങ്ങള്‍ മറ്റെവിടേയും ഇല്ലെന്നും യോഗി പറഞ്ഞു. ഒരു സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിലാണ് യോഗി ഇക്കാര്യം പറഞ്ഞത്.

ഉത്തര്‍ പ്രദേശില്‍ വികസനമില്ലെന്ന് കണ്ണില്ലാത്തവര്‍ മാത്രമാണ് പറയുന്നത്. യുപിയിൽ ഗുണ്ടാ വിളയാട്ടവും കലാപങ്ങളും ഇല്ലെന്നും യോഗി പറഞ്ഞു.നേരത്തെ,യുപിയിലെ ഒന്നാം ഘട്ട വോട്ടെടുപ്പിന് മുന്‍പും രണ്ടാം ഘട്ട വോട്ടെടുപ്പിന് മുന്‍പും കേരളത്തിനെതിരായ പരാമര്‍ശവുമായി യോഗി രംഗത്തെത്തിയിരുന്നു. പശ്ചിമ ബംഗാളിലെ പോലെ അക്രമവും രാഷ്ട്രീയ കൊലപാതകവും നടക്കുന്ന സംസ്ഥാനമാണ് കേരളമെന്നും, കേരളത്തേപ്പോലെ ആകാതിരിക്കാൻ ബിജെപിയ്ക്ക് വോട്ട് ചെയ്യണമെന്നായിരുന്നു
അദ്ദേഹത്തിന്റെ പ്രസ്താവന.

Read Also  :  കഞ്ചാവും മയക്കുമരുന്നും പിടികൂടിയ സംഭവം : ഒ​രാ​ൾ കൂ​ടി പിടിയിൽ

അതേസമയം, യുപിയിൽ അഞ്ചാംഘട്ട വോട്ടെടുപ്പ് ആരംഭിച്ചിരിക്കുകയാണ്. 12 ജില്ലകളിലായി 61 മണ്ഡലങ്ങളിലാണ് ഇന്ന് വോട്ടെടുപ്പ് നടക്കുന്നത്. യുപി ഉപമുഖ്യമന്ത്രിയും ബിജെപി സ്ഥാനാർത്ഥിയുമായ കേശവ് പ്രസാദ് മൗര്യ (സിരത്തു), മന്ത്രി സിദ്ധാർത്ഥ് നാഥ് സിംഗ് (അലഹബാദ് വെസ്റ്റ്) കോൺഗ്രസ് നിയമസഭാ നേതാവ് ആരാധനാ മിശ്ര (രാംപൂർ ഖാസ്) തുടങ്ങിയ പ്രമുഖർ ഇന്ന് ജനവിധി തേടുന്നുണ്ട്. മാർച്ച് മൂന്നിനും ഏഴിനുമാണ് യുപിയിലെ അവശേഷിക്കുന്ന രണ്ട് ഘട്ടങ്ങൾ. മാർച്ച് പത്തിനാണ് വോട്ടെണ്ണൽ.

shortlink

Related Articles

Post Your Comments

Related Articles


Back to top button