Latest NewsNewsIndiaInternational

തോക്ക് ചൂണ്ടിയും ലാത്തിച്ചാര്‍ജ്ജിലൂടെയും അതിര്‍ത്തിയില്‍ എത്തിയ ഇന്ത്യൻ വിദ്യാർത്ഥികളെ യുക്രൈൻ തിരിച്ചയക്കുന്നു

യുക്രൈൻ: പോളണ്ട് അതിര്‍ത്തിയില്‍ എത്തിയ ഇന്ത്യൻ വിദ്യാർത്ഥികളെ യുക്രൈൻ സൈന്യം തോക്ക് ചൂണ്ടിയും ലാത്തിച്ചാര്‍ജ്ജിലൂടെയും തിരിച്ചയക്കുന്നുവെന്ന് ആരോപണം. മലയാളികളടക്കമുള്ള വിദ്യാർത്ഥികളാണ് ഇക്കാര്യം വ്യക്തമാക്കിയത്.

Also Read:കണ്ണിന് ചുറ്റുമുള്ള കറുത്തപാട് മാറ്റാൻ ഇത് എളുപ്പത്തിൽ തയ്യാറാക്കാം

‘കിലോമീറ്ററുകൾ താണ്ടി അതിര്‍ത്തിയില്‍ എത്തുമ്പോള്‍ കടക്കാന്‍ അനുവദിക്കുന്നില്ല. തിരികെ പോകാനാവശ്യപ്പെട്ട് മര്‍ദ്ദിക്കുന്നു. അതിര്‍ത്തിയിലേക്കുള്ള വഴിയില്‍ വെച്ച്‌ ആക്രമിച്ചു. തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി. ആകാശത്തേക്ക് വെടി വെച്ചു. കൂട്ടം കൂടി നില്‍ക്കുന്ന വിദ്യാര്‍ത്ഥികളുടെ നേര്‍ക്ക് വാഹനം കയറ്റാന്‍ ശ്രമിച്ചു’, തടയുന്നതിന്റെയും മര്‍ദ്ദിക്കുന്നതിന്റെയും ദൃശ്യങ്ങൾ പുറത്തു വിട്ടുകൊണ്ട് വിദ്യാർത്ഥികൾ മാധ്യമങ്ങളോട് പറഞ്ഞു.

തിരിച്ച് യുക്രൈനിലേക്ക് തന്നെ മടങ്ങിപ്പോകാനാണ് സൈന്യത്തിന്റെ ആവശ്യം. ദിവസങ്ങളോളം ഭക്ഷണവും വെള്ളവുമില്ലാതെ കൊടും തണുപ്പില്‍ അതിര്‍ത്തി കടക്കാനെത്തുന്ന വിദ്യാർത്ഥികളോടാണ് ഈ ക്രൂരത എന്നോർക്കണം. മര്‍ദ്ദനത്തില്‍ പെണ്‍കുട്ടികള്‍ക്കടക്കം പരിക്കേറ്റിട്ടുണ്ടെന്ന് കുട്ടികൾ പങ്കുവച്ച വിഡിയോയിൽ വ്യക്തമാക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button