KeralaLatest NewsNews

അഴിമതിയും പണപ്പിരിവ് നടത്തലും: പോലീസ് ഉദ്യോ​ഗസ്ഥർക്ക് സസ്പെൻഷൻ

കോട്ടയം: അഴിമതിയും പണപ്പിരിവും നടത്തിയെന്ന ആരോപണത്തെ തുടർന്ന് കോട്ടയത്ത് രണ്ട് പോലീസ് ഉദ്യോ​ഗസ്ഥർക്ക് സസ്പെൻഷൻ. എരുമേലി പോലീസ് ഇൻസ്പെക്ടർ മനോജ് മാത്യു, കോട്ടയം ഈസ്റ്റ് പോലീസ് സ്റ്റേഷനിലെ ഡ്രൈവർ ബിജി എന്നിവരെയാണ് അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തത്.

മണ്ഡലകാലത്ത് എരുമേലിയിലെ പാർക്കിംഗ് മൈതാനത്ത് നിർത്തിയിട്ടിരുന്ന വാഹനങ്ങളിൽ നിന്ന് പണപ്പിരിവ് നടത്തി എന്ന ​ആരോപണത്തെ തുടർന്നാണ് മനോജ് മാത്യുവിനെ സസ്പെൻഡ് ചെയ്തത്. ദക്ഷിണ മേഖലാ ഐജിയാണ് മനോജ് മാത്യുവിനെ സസ്പെൻഡ് ചെയ്തുകൊണ്ടുളള ഉത്തരവിറക്കിയത്.

Read Also  :  22 വർഷം മുൻപ് കേന്ദ്രം കാണാത്ത ഭരണഘടനാ വിരുദ്ധത കണ്ടെത്തിയ നിയമപണ്ഡിതരെ..: ലോകായുക്ത ഓർഡിനൻസിനെ വിമർശിച്ച് സി.പി.ഐ

2020-ൽ മണൽ മാഫിയയിൽ നിന്ന് പണം വാങ്ങി മണൽക്കടത്തിന് ഒത്താശ ചെയ്തുകൊടുത്തുവെന്ന ആരോപണത്തിന്റെ അടിസ്ഥാനത്തിലാണ് ബിജിക്കെതിരെ നടപടി. വിജിലൻസ് നടത്തിയ അന്വേഷണത്തിൽ അഴിമതി നടത്തിയെന്ന് കണ്ടെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ സംസ്ഥാന പോലീസ് മേധാവി നൽകിയ നിർദേശത്തെ തുടർന്ന് എഐജിയാണ് സസ്പെൻഡ് ചെയ്തുകൊണ്ടുളള ഉത്തരവിറക്കിയത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button