കീവ്: വ്യാഴാഴ്ച ഉക്രൈനിലേക്ക് റഷ്യ നടത്തിയ അധിനിവേശത്തിന് പിന്നാലെ, രാജ്യം വിട്ട് ഉക്രൈൻ സ്വദേശികൾ. ഏകദേശം 120,000 ഉക്രേനിയക്കാർ രണ്ട് ദിവസം കൊണ്ട് അതിർത്തി കടന്നതായി റിപ്പോർട്ട്. ഞായറാഴ്ച വരെയുള്ള കണക്കുകൾ പ്രകാരം രണ്ട് ലക്ഷത്തിലധികം ആളുകൾ രാജ്യം വിട്ടു. യു.എസ് ഉദ്യോഗസ്ഥരുടെ കണക്കുകൂട്ടൽ പ്രകാരം ഉക്രൈനിലെ റഷ്യൻ അധിനിവേശം 1 ദശലക്ഷം മുതൽ 5 ദശലക്ഷം വരെ അഭയാർത്ഥികളെ സൃഷ്ടിക്കും.
സൈററ്റ് ബോർഡർ ക്രോസിംഗിൽ സമീപത്തുള്ള റൊമാനിയയിലേക്ക് ഉക്രൈൻ സ്വദേശികൾ തങ്ങളുടെ വാഹനങ്ങളുമായി അതിർത്തി കടക്കാൻ ശ്രമിക്കുന്നതിന്റെ സാറ്റലൈറ്റ് ചിത്രങ്ങൾ പുറത്തുവന്നിരുന്നു. നിലവിൽ പോളണ്ടും സ്ലൊവാക്യയും ഉക്രൈനിൽ നിന്നുള്ള അഭയാർത്ഥികളെ സ്വീകരിക്കാൻ തയ്യാറാണ്. ലക്ഷക്കണക്കിന് ആളുകളാണ് ഇവിടങ്ങളിലേക്ക് പാലായനം ചെയ്തത്.
അതേസമയം, ഉക്രൈനിലെ രണ്ടാമത്തെ വലിയ നഗരമായ ഖാർകീവിൽ ഇന്ന് ഉച്ചയോടെ റഷ്യൻ സൈന്യം ആക്രമണം അഴിച്ചു വിട്ടു. കീവിലെ തെരുവോരങ്ങളിൽ റഷ്യയുടെ സൈനീക വാഹനങ്ങൾ കണ്ടെത്തി. നഗരത്തിലെ പ്രധാനപ്പെട്ട വാതകപൈപ്പ് ലൈന്‍ റഷ്യന്‍ സേന തകര്‍ത്തു. കീവില്‍ ഇന്ധന സംഭരണശാലയ്ക്കുനേരെയും സൈന്യം ആക്രമണം അഴിച്ചു വിട്ടു. കീവ് കീഴ്‌പ്പെടുത്താനുള്ള ശ്രമത്തിലാണ് റഷ്യൻ സൈന്യം.
Post Your Comments