കൊച്ചി : മൂവായിരത്തോളം പായ്ക്കറ്റ് നിരോധിത പുകയില ഉല്‍പ്പന്നങ്ങളുമായി രണ്ട് അന്യസംസ്ഥാന തൊഴിലാളികള്‍ അറസ്റ്റിൽ. ഒഡീഷ സ്വദേശികളായ ഹിരലാല്‍ ജന, ശക്തികപൂര് എന്നിവരാണ് ആലുവ പൊലീസിന്റെ പിടിയിലായത്.
ജില്ലാ പോലീസ് മേധാവി കെ. കാര്‍ത്തിക്കിന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്നായിരുന്നു പരിശോധന. ബാങ്ക് ജംഗ്ഷന് സമീപമുള്ള കടയില്‍ നിന്നാണ് നിരോധിത പുകയില ഉല്പന്നങ്ങള് കണ്ടെത്തിയത്. സംഘത്തില്‍ കൂടുതല്‍ പേര് ഉണ്ടോയെന്ന കാര്യം പൊലീസ് അന്വേഷിക്കുകയാണ്.
Read Also : വാക്സിൻ സ്വീകരിച്ചവർക്ക് അബുദാബിയിലേക്ക് യാത്ര ചെയ്യാൻ പിസിആർ പരിശോധന ആവശ്യമില്ല: ഇത്തിഹാദ് എയർവേയ്സ്
ഇന്‍സ്പെക്ടര്‍ എല്‍. അനില്‍കുമാര്‍, എസ്.ഐമാരായ അബ്ദുള്‍ റൗഫ്, ആനന്ദ്, സിവില്‍ പൊലീസ് ഉദ്യോഗസ്ഥരായ കെ.ബി സജീവ്, എന്‍.എ മുഹമ്മദ് അമീര്‍, മാഹിന്‍ ഷാ അബൂബക്കര്‍, എച്ച്.ഹാരിസ്, രജീഷ് തുടങ്ങിയവര്‍ ചേര്‍ന്നാണ് പുകയില ഉല്പന്നങ്ങള് പിടികൂടിയത്. ഇവരെ കോടതിയിൽ ഹാജരാക്കും.
Post Your Comments