പ്യോംങ്യാംഗ്: യുക്രൈന് വിഷയത്തില്‍ പ്രതികരിച്ച് ഉത്തര കൊറിയ. യുക്രൈനിലെ റഷ്യയുടെ അധിനിവേശത്തിന്റെ പ്രധാന കാരണം അമേരിക്കയാണെന്നും ഉത്തര കൊറിയ ആരോപിച്ചു. ഉത്തര കൊറിയയുടെ വിദേശകാര്യ മന്ത്രാലയത്തിന്റെ വെബ്സൈറ്റിലൂടെയായിരുന്നു പ്രതികരണം.
‘യുക്രൈന് പ്രതിസന്ധിയുടെ മൂലകാരണം കിടക്കുന്നത് യു.എസിന്റെ അപ്രമാദിത്വത്തിലും ഏകപക്ഷീയ നിലപാടുകളിലുമാണ്’- വെബ്സൈറ്റിൽ കുറിച്ചു. യുക്രൈന് പിടിച്ചടക്കാൻ റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിൻ സൈന്യത്തിന് നിർദേശം നൽകിയതിനെ ലോകമാകെ വിമർശിക്കുമ്പോഴാണ് അനുകൂല നിലപാടുമായി ഉത്തരകൊറിയ ഭരണകൂടം രംഗത്തെത്തിയത്.
Read Also : എന്തിനെന്നറിയാത്ത യുദ്ധത്തിന്റെ ഭീകരതയിൽ നിന്നുള്ള രക്ഷപെടൽ, രാജ്യം വിടുന്ന ഉക്രൈൻ സ്വദേശികൾ: ചിത്രങ്ങൾ
മറ്റ് പാശ്ചാത്യ രാജ്യങ്ങൾ റഷ്യയ്ക്കും പുടിനുമെതിരെ ഉപരാധങ്ങൾ ശക്തമാക്കിയിട്ടുണ്ട്. എന്നാൽ, യുദ്ധത്തിൽ നിന്നും പിന്മാറുമെന്ന യാതൊരു സൂചനയും റഷ്യയുടെ ഭാഗത്ത് നിന്നും വന്നിട്ടില്ല.
Post Your Comments