Latest NewsNewsIndia

‘സംസ്‌കാരത്തിന് യോജിച്ച വസ്ത്രമല്ല, ഇവിടെ ഇത്‌ അനുവദിക്കില്ല’: പോലീസിനെതിരെ യുവതിയുടെ പരാതി

പുതുച്ചേരി: വസ്ത്രധാരണം മോശമാണെന്ന് പറഞ്ഞ് പോലീസ് അപമാനിച്ചതായി യുവതിയുടെ പരാതി. ഹൈദരബാദില്‍ ജോലി ചെയ്യുന്ന ഐടി ജീവനക്കാരിയായ പ്രണിത എന്ന യുവതിയാണ് പരാതി നൽകിയിരിക്കുന്നത്.

വിനോദയാത്രയുടെ ഭാഗമായി ശനിയാഴ്ച പുതുച്ചേരിയിലെത്തിയപ്പോഴാണ് സംഭവം നടന്നത്.
തന്നെയും സുഹൃത്തുക്കളെയും പോലീസ് മര്‍ദ്ദിച്ചതായും പരാതിയില്‍ പറയുന്നു. പുതുച്ചേരിയിലെ വിനോദകേന്ദ്രമായ കടല്‍തീരത്ത് വെച്ച് ഫോട്ടോ എടുക്കുന്നതിനിടെയാണ് പോലീസ് സംസ്‌കാരത്തിന് യോജിച്ച വസ്ത്രമല്ല ധരിച്ചതെന്ന് പറഞ്ഞ് വിചാരണ ചെയ്തത്.

Read Also :  സർക്കാരുദ്യോഗസ്ഥനായി ആൾമാറാട്ടം നടത്തുന്നവർക്കെതിരെ കർശന നടപടി: മുന്നറിയിപ്പ് നൽകി അബുദാബി

എന്നാൽ, വിദേശികളുൾപ്പെടെ ധാരാളം വരുന്ന വിനോദസഞ്ചാര കേന്ദ്രമാണ് പുതുച്ചേരി. വസ്ത്രധാരണത്തിന്റെ പേരില്‍ നിങ്ങള്‍ വിദേശികളെ തടഞ്ഞോ?. എന്ന് ചോദിച്ചപ്പോള്‍ പോലീസുകാര്‍ മറുപടി നല്‍കിയില്ലെന്നും യുവതി പറഞ്ഞു. ഇത്തരത്തിലുള്ള വസ്ത്രം ഇവിടെ അനുവദനീയമല്ലെന്ന് ആവര്‍ത്തിച്ച പോലീസ് തങ്ങളെ പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോകുമെന്ന് ഭീഷണിപ്പെടുത്തിയെന്നും പ്രണിത പരാതിയിൽ പറയുന്നു.

 

shortlink

Post Your Comments


Back to top button