ഡയറ്റ് ചെയ്തിട്ടും വണ്ണം കുറയുന്നില്ലെന്ന് പറയാൻ വരട്ടെ, ഡയറ്റിംഗിൽ തന്നെ തെറ്റുകൾ വരുത്തുവാനുള്ള സാധ്യതകൾ കൂടുതലാണ്. ഡയറ്റിംഗിന്റെ പേരിൽ ഫലവർഗങ്ങൾ മാത്രം കഴിയ്ക്കുന്നവരുണ്ട്. എന്നാൽ, ഈ ശീലം ആരോഗ്യം കളയുകയാണ് ചെയ്യുന്നത്.
ഫലങ്ങളിൽ വൈറ്റമിനുകളും കാർബോഹൈഡ്രേറ്റുകളും ധാരാളമുണ്ട്. എന്നാൽ, പ്രോട്ടീനുകളും കൊഴുപ്പും ഫലങ്ങളിൽ നിന്ന് ലഭിക്കില്ല. ഇതുകൊണ്ട് വണ്ണം കുറയും. എന്നാൽ, മസിലുകളുടെ ശക്തി ക്ഷയിക്കുകയും ചെയ്യും. മസിലുകളുടെ ഭാരമായിരിക്കും ഇവിടെ കുറയുന്നത്. ഇത് ആരോഗ്യത്തിന് ദോഷം ചെയ്യും. അതുപോലെ കൊഴുപ്പ് ഭക്ഷണത്തിൽ നിന്ന് പാടെ ഒഴിവാക്കുന്നത് ധാതുക്കൾ ആഗിരണം ചെയ്യാനുള്ള ശരീരത്തിന്റെ കഴിവ് കുറയ്ക്കുകയും ചെയ്യും. ഫലത്തിൽ വണ്ണം കുറയുന്നതോടൊപ്പം ആരോഗ്യം നഷ്ടപ്പെടുന്നതും ക്ഷീണവും തളർച്ചയും അനുഭവപ്പെടുകയുമായിരിക്കും ഫലം.
Read Also : മയക്കുമരുന്ന് വില്‍പ്പന : സംഘത്തിലെ പ്രധാനി നൈജീരിയന്‍ സ്വദേശി അറസ്റ്റിൽ
ഭക്ഷണത്തിനിടെ നീണ്ട ഇടവേളകൾ വയ്ക്കുന്നത് വണ്ണം കുറയ്ക്കാൻ സഹായിക്കുമെന്ന ധാരണ പലർക്കുമുണ്ട്. ഇത് ശരീരത്തെ കൊഴുപ്പു സംഭരിച്ചു വയ്ക്കാൻ പ്രേരിപ്പിക്കുകയാണ് ചെയ്യുന്നത്. ബ്രേക് ഫാസ്റ്റ് ഒഴിവാക്കിയാൽ ശരീരം തടിക്കുമെന്ന് പറയുന്നതിന് ഒരു കാരണം ഇതാണ്. മാത്രമല്ല, ഇടവേളകൾ വിശപ്പു വർദ്ധിപ്പിക്കുമെന്നുള്ളതുകൊണ്ട് കൂടുതൽ ഭക്ഷണം കഴിയ്ക്കാനും സാധ്യതയുണ്ട്.
മധുരം ഡയറ്റിംഗിൽ ഒഴിവാക്കേണ്ട വസ്തുവാണെന്നാണ് പൊതുവെയുള്ള ധാരണ. പഞ്ചസാരയ്ക്കു പകരം മധുരം നല്കുവാനായി ഉപയോഗിക്കുന്ന പലതും രാസവസ്തുക്കൾ കലർന്നവയായിരിക്കും. ഇത് പലവിധ അസുഖങ്ങളും വരുത്തിവയ്ക്കാൻ ഇടയാക്കും.
ഡയറ്റിംഗിന്റെ ഭാഗമായി ജ്യൂസ് കുടിയ്ക്കുന്നവരുണ്ട്. വീട്ടില്‍ തയ്യാറാക്കുന്ന ജ്യൂസുകൾ മാത്രം ഉപയോഗിക്കുക.
ശരീരത്തിൽ ശേഖരിച്ചു വച്ചിട്ടുള്ള കൊഴുപ്പു കുറയ്ക്കുകയാണ് ആരോഗ്യകരമായ ഡയറ്റിംഗ്. ഭക്ഷണമുപേക്ഷിച്ചിട്ടല്ല ഡയറ്റിംഗ് ചെയ്യേണ്ടത്.
Post Your Comments