Latest NewsSaudi ArabiaNewsInternationalGulf

നിയമലംഘനം നടത്തുന്ന വ്യാപാര സ്ഥാപനങ്ങൾക്കെതിരെ കർശന നടപടി: മുന്നറിയിപ്പ് നൽകി സൗദി അറേബ്യ

ജിദ്ദ: നിയമലംഘനം നടത്തുന്ന വ്യാപാര സ്ഥാപനങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് മുന്നറിയിപ്പ് നൽകി സൗദി അറേബ്യ. ഇത്തരക്കാർക്ക് 100,000 റിയാൽ വരെ പിഴയും നൽകുമെന്നാണ് മുന്നറിയിപ്പ്. ആവർത്തിച്ചുള്ള ലംഘനമുണ്ടായാൽ സ്ഥാപനം അടപ്പിക്കുകയും ചെയ്യും. ഊർജ്ജ കാര്യക്ഷമതാ കാർഡ് ലംഘിക്കുന്ന സാഹചര്യത്തിൽ 100 റിയാൽ പിഴ ചുമത്തുമെന്നും സ്ഥാപനം ഒരാഴ്ചത്തേക്ക് അടച്ചിടുമെന്നും അധികൃതർ അറിയിച്ചു. ആവർത്തിച്ചാൽ 1,000 റിയാൽ പിഴ ചുമത്തും.

Read Also: ശതഭാഗ്യ: 100 ഒന്നാം സമ്മാനവുമായി ഭാഗ്യക്കുറി തുടങ്ങണം, ധനമന്ത്രിക്ക് തുറന്ന കത്ത്

വിൽപനയിൽ നിന്ന് വിട്ടുനിൽക്കുക, ബില്ല് നൽകാൻ വിസമ്മതിക്കുക എന്നീ ലംഘനങ്ങൾ ആവർത്തിച്ചാലും സ്ഥാപനം ഒരാഴ്ചത്തേക്ക് അടച്ചിടുമെന്ന് അധികൃതർ പറഞ്ഞു. വിൽപ്പന സ്ഥലത്ത് ഇലക്ട്രോണിക് പേയ്മെന്റ് രീതികൾ നൽകുന്നതിൽ നിന്ന് വിട്ടുനിൽക്കുക, തെറ്റിദ്ധരിപ്പിക്കുന്ന വിവരങ്ങൾ രേഖപ്പെടുത്തിയ സാധനങ്ങൾ കൈവശം വയ്ക്കുകയും പ്രദർശിപ്പിക്കുകയും ചെയ്യുക തുടങ്ങിയവയും ശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളാണ്.

Read Also: ബാറുകള്‍ 11 മണിവരെ, പൊതുപരിപാടികളില്‍ 1500 പേര്‍; കോവിഡ് നിയന്ത്രണങ്ങള്‍ ഒഴിവാക്കി കേരളം

shortlink

Related Articles

Post Your Comments

Related Articles


Back to top button