ന്യുഡൽഹി: ഇക്കഴിഞ്ഞ ഓഗസ്റ്റിൽ താലിബാൻ, അഫ്‌ഗാനിസ്ഥാൻ കൈയ്യേറിയപ്പോൾ രാജ്യത്ത് കുടുങ്ങിയ ഇന്ത്യാക്കാരെ രക്ഷിക്കാൻ കേന്ദ്ര സർക്കാർ നടപ്പിലാക്കിയത് ‘ഓപ്പറേഷൻ ദേവി ശക്തി’ ആയിരുന്നു. ആദ്യഘട്ടത്തിൽ അഫ്ഗാനിൽ നിന്ന് 78 ഇന്ത്യക്കാരെ വഹിച്ചുകൊണ്ടുള്ള വിമാനം ഡൽഹിയിൽ എത്തുകയായിരുന്നു. ഇതോടെയാണ്, ‘ഓപ്പറേഷൻ ദേവി ശക്തി’ക്ക് ഇന്ത്യ തുടക്കം കുറിച്ചെന്ന് ജനങ്ങളും മാധ്യങ്ങളും അറിഞ്ഞത്. സമാനമാർഗ്ഗത്തിലൂടെ അഫ്‌ഗാനിൽ കുടുങ്ങിയ ഇന്ത്യാക്കാരെ എല്ലാം കേന്ദ്ര സർക്കാർ രക്ഷപെടുത്തി.
മാസങ്ങൾക്ക് ശേഷം, വീണ്ടും അത്തരമൊരു ഓപ്പറേഷന് സാക്ഷിയായിരിക്കുകയാണ് രാജ്യം. ഉക്രൈൻ-റഷ്യ പ്രതിസന്ധി രൂക്ഷമായതോടെ ഉക്രൈനിൽ കുടുങ്ങിയ ഇന്ത്യാക്കാരെ രക്ഷപെടുത്താൻ കേന്ദ്ര സർക്കാർ നടപ്പാക്കിയത് ഓപ്പറേഷൻ ശിവശക്തിക്ക് സമാനമായ ഓപ്പറേഷൻ ഗംഗ ആയിരുന്നു. ഓപ്പറേഷൻ ഗംഗ വഴി ഉക്രൈനിൽ നിന്നുള്ള ഇന്ത്യക്കാരെ ഒഴിപ്പിക്കുന്നത് കേന്ദ്രം തുടരുകയാണ്. റൊമാനിയയിൽ നിന്നുള്ള രണ്ടാമത്തെ വിമാനം ഇന്ന് പുലർച്ചെയോടെ ഡൽഹിയിലെത്തി. മൂന്നാമത്തെ സംഘവും ഉടനെത്തും എന്നാണ് റിപ്പോർട്ടുകൾ.
Also Read:ജലസ്രോതസ്സ് അണകെട്ടി തടഞ്ഞു നിർത്തി ഉക്രൈൻ : ഡാം ബോംബ് വച്ചു തകർത്ത് റഷ്യ
ഉക്രൈനിൽ നിലവിൽ വിമാനം പറത്താനുള്ള സാഹചര്യം അല്ലാത്തതിനാൽ ഇവിടങ്ങളിൽ കുടുങ്ങിയ ഇന്ത്യൻ പൗരന്മാരെ സമീപ രാജ്യങ്ങളിലേക്ക് മാറ്റിപ്പാർപ്പിക്കുകയും അതിനുശേഷം അവിടെ നിന്നും അവരെ ഇന്ത്യയിലേക്ക് കൊണ്ടുവരികയും ആണ്. ആദ്യ പ്രത്യേക വിമാനത്തിൽ 219 പേരായിരുന്നു രാജ്യത്ത് വന്നിറങ്ങിയത്. രണ്ടാമത്തെ വിമാനം ഞായറാഴ്ച പുലർച്ചെ ന്യൂ ഡൽഹിയിൽ എത്തിയപ്പോൾ അതിൽ 250 പേരായിരുന്നു ഉണ്ടായിരുന്നത്. 200-ലധികം ഇന്ത്യൻ പൗരന്മാരുമായി ഹംഗറിയിലെ ബുഡാപെസ്റ്റിൽ നിന്ന് മൂന്നാമത്തെ എയർ ഇന്ത്യ വിമാനവും ഉടൻ തന്നെ ന്യൂഡൽഹിയിൽ എത്തുമെന്നാണ് പ്രതീക്ഷ.
നിലവിലെ യുദ്ധസമാനമായ സാഹചര്യങ്ങൾക്കിടയിലും ഉക്രൈനിലെ ഇന്ത്യൻ എംബസി ഇന്ത്യൻ പൗരന്മാർക്ക് ഭക്ഷണവും വെള്ളവും അവശ്യവസ്തുക്കളും നൽകുന്നുണ്ട്. ഉക്രൈനിലെ അതിർത്തി ചെക്ക്‌പോസ്റ്റുകൾ അങ്ങേയറ്റം ദുർബലമായതിനാൽ, ബന്ധപ്പെട്ട അധികാരികളുമായി ആശയവിനിമയം നടത്താതെ അതിർത്തി പോസ്റ്റിന് സമീപത്തേക്ക് സഞ്ചരിക്കരുതെന്ന് ഇന്ത്യൻ എംബസി പൗരന്മാർക്ക് നിർദേശം നൽകിയിട്ടുണ്ട്.
Post Your Comments