മോസ്‌കോ: ഉക്രൈനിലെ കോൺക്രീറ്റ് അണക്കെട്ട് റഷ്യൻ സൈന്യം ബോംബു വച്ചു തകർത്തതായി റിപ്പോർട്ട് ചെയ്ത് മാധ്യമങ്ങൾ. ഖേർസോൻ മേഖലയെ അണക്കെട്ടാണ് സൈനികർ സ്ഫോടക വസ്തുക്കൾ വെച്ച് തകർത്തത്. ഇന്നലെയായിരുന്നു സംഭവം. റഷ്യൻ മാധ്യമമായ സ്പുട്നിക്ക് ആണ് ഈ വിവരം പുറത്തു വിട്ടത്.
ഉക്രൈനിൽ നിന്ന് ക്രിമിയയിലേക്ക് ഒഴുകുന്ന നീപ്പർ നദിയെയാണ് ക്രിമിയയിലെ ജനങ്ങൾ കുടിവെള്ളത്തിനും മറ്റ് ആവശ്യങ്ങൾക്കും വേണ്ടി ആശ്രയിക്കുന്നത്. ഉത്തര ക്രിമിയൻ കനാലിലൂടെയെത്തുന്ന ഈ സ്രോതസ്സ് മുറിക്കാൻ വേണ്ടിയാണ് ഇങ്ങനെ ഒരു അണക്കെട്ട് ഉക്രൈൻ ഭരണകൂടം പണിതത്. 2014 മുതൽ, ഇതായിരുന്നു അവസ്ഥ.
ഒരു സ്ഫോടനത്തിലൂടെ ഈ അണക്കെട്ട് തകർത്ത് ക്രിമിയയ്ക്ക് വേണ്ട ജലസേചനം ഉറപ്പു വരുത്തുകയാണ് റഷ്യ. സ്ഫോടനത്തിലൂടെ ഡാം തകർക്കുന്നതിന്റെ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വൈറലായിരുന്നു. കൃമിയയിലൂടെ മുന്നേറുന്ന റഷ്യൻ സൈനികർക്ക് ഇതോടെ ജലലഭ്യത ഉറപ്പായി.
Post Your Comments