കീവ്: റഷ്യന്‍ സേനയുടെ അധിനിവേശം തടയുന്നതിനായി യുക്രൈന്‍ പട്ടാളക്കാരന്‍ സ്വയം തീകൊളുത്തിയതായി റിപ്പോര്‍ട്ട്. ഖേര്‍സണിലെ ഒരു പാലത്തിലൂടെ റഷ്യന്‍ ടാങ്കറുകള്‍ പ്രവേശിക്കാതിരിക്കാന്‍ വേണ്ടി സൈനികനായ വൊളോഡിമിറോവിച് സ്വയം ജീവന്‍ വെടിയുകയായിരുന്നു.
ക്രിമിയയെയും യുക്രൈനേയും ബന്ധിപ്പിക്കുന്ന തന്ത്രപ്രധാനമായ പാലം നശിപ്പിക്കുന്നതിന് വേണ്ടിയാണ് എഞ്ചിനീയറായ സൈനികന്‍ ജീവത്യാഗം ചെയ്തത്. റഷ്യന്‍ സൈന്യം അടുത്തേക്ക് എത്തിയപ്പോള്‍ ഫ്യൂസ് സ്ഥാപിക്കാനും രക്ഷപെടാനും തനിക്ക് മതിയായ സമയമില്ലെന്ന് മനസ്സിലാക്കിയ സൈനികൻ സ്വയം പൊട്ടിത്തെറിച്ച് പാലം നശിപ്പിക്കുകയായിരുന്നു.
അദ്ദേഹത്തിന്റെ ധീരമായ തീരുമാനത്തെ പ്രശംസിക്കുകയാണ് രാജ്യം. ഇദ്ദേഹത്തെ ഒരു ദേശീയ ഹീറോയായാണ് ഇപ്പോള്‍ ഉക്രൈന്‍ സേന കാണുന്നത്. യുക്രൈന്‍ സൈന്യം തന്നെയാണ് ഇദ്ദേഹത്തിന്റെ ജീവത്യാഗത്തിന്റെ വിവരം സമൂഹ മാധ്യമങ്ങളിലൂടെ ലോകത്തെ അറിയിച്ചത്.
Post Your Comments