വത്തിക്കാന്‍: യുക്രൈന്‍-റഷ്യ യുദ്ധത്തില്‍ സമാധാന സന്ദേശവുമായി പോപ്പ് ഫ്രാന്‍സിസ് മാർപാപ്പ. എല്ലാ യുദ്ധങ്ങളും മുന്‍പുള്ളതിനേക്കാള്‍ മോശമായി ലോകത്തെ മാറ്റുന്നുവെന്നും രാഷ്ട്രീയത്തിന്‍റെയും മനുഷ്യത്വത്തിന്‍റെ പരാജയമാണ് യുദ്ധമെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു. ‘അപമാനകരമായ കീഴടങ്ങല്‍, പൈശാചികതയുടെ ശക്തിക്ക് മുന്നില്‍ തോല്‍വി സമ്മതിക്കല്‍’- ഫ്രാന്‍സിസ് മാര്‍പാപ്പ രേഖപ്പെടുത്തി. ഒന്നിച്ച് പ്രാര്‍ത്ഥിക്കാം (#PrayTogether) , യുക്രൈന്‍ (#Ukraine) എന്നീ ഹാഷ്ടാഗുകള്‍ക്കൊപ്പം ക്രൂശിതമായ ക്രിസ്തുവിന്‍റെ ചിത്രവും അദ്ദേഹം പങ്കുവെച്ചു.
Read Also: ഹൂതികളെ പിന്തുണക്കുന്നു: അഞ്ച് സ്ഥാപനങ്ങളെ തീവ്രവാദ പട്ടികയിൽ ഉൾപ്പെടുത്തി യുഎഇ
അതേസമയം, വെള്ളിയാഴ്ച ഫ്രാന്‍സിസ് മാര്‍പാപ്പ വത്തിക്കാനിലെ റഷ്യന്‍ എംബസി സന്ദര്‍ശിച്ചു. റഷ്യന്‍ അംബാസിഡറുമായി 30 മിനുട്ടോളം സംസാരിച്ച മാര്‍പാപ്പ. റഷ്യയുടെ യുക്രൈന്‍ അധിവേശം സംബന്ധിച്ച ആശങ്ക പങ്കുവച്ചതായാണ് റിപ്പോര്‍ട്ട്. എന്നാൽ, റഷ്യ യുക്രൈന്‍ സംഘര്‍ഷത്തില്‍ മദ്ധ്യസ്ഥം വഹിക്കാം എന്ന് മാര്‍പാപ്പ അറിയിച്ചുവെന്ന റിപ്പോര്‍ട്ടുകള്‍ വത്തിക്കാന്‍ തള്ളിക്കളഞ്ഞു.
Post Your Comments