ന്യൂഡൽഹി: യുഎന്‍ സുരക്ഷകൌണ്‍സിലില്‍ റഷ്യയ്ക്കെതിരായ യുഎന്‍ പ്രമേയം വീറ്റോ ചെയ്ത് റഷ്യ. അതേസമയം, സുരക്ഷ സമിതിയിലെ പ്രമേയ വോട്ടെടുപ്പില്‍ നിന്നും ഇന്ത്യ വിട്ടു നിന്നു. യുഎഇയും ചൈനയും വോട്ട് ചെയ്തില്ല. ഉക്രൈനില്‍ നിന്നും റഷ്യന്‍ സൈന്യം പിന്മാറണം എന്നതായിരുന്നു പ്രമേയം. 15 രാജ്യങ്ങളുള്ള കൗൺസിലിൽ 11 രാജ്യങ്ങള്‍ പ്രമേയത്തിന് അനുകൂലിച്ച് വോട്ട് ചെയ്തു.
യുഎന്‍ പൊതുസഭയിലും യുഎസ് പ്രമേയം കൊണ്ടുവരുമെന്ന് യുഎസ് അറിയിച്ചു. യുഎന്‍ രക്ഷാ സമിതിയിലെ സ്ഥിരാംഗമെന്ന നിലയില്‍ റഷ്യ വീറ്റോ ചെയ്തതോടെ പ്രമേയം പാസായില്ല.
അതേസമയം ഇന്ത്യയുടെ രക്ഷാദൗത്യം തുടരുകയാണ്. ഉക്രൈനില്‍ നിന്നും ഇന്ത്യന്‍ രക്ഷാദൗത്യത്തിന്റെ ഭാഗമായി ആദ്യ ഇന്ത്യന്‍ സംഘം ഇന്ന് പുറപ്പെടും. ഇതില്‍ 17 മലയാളികള്‍ ഉള്‍പ്പെടുന്നു. ഉച്ചയോടെ ഇവര്‍ ദില്ലിയില്‍ എത്തും. ദൗത്യത്തിനായി കൂടുതല്‍ വിമാനങ്ങൾ ഇന്ത്യയിൽ നിന്നും പുറപ്പെട്ടുകഴിഞ്ഞു.
Post Your Comments