Latest NewsNewsInternational

ഉക്രൈയ്ന്‍ സൈന്യത്തോട് സെലന്‍സ്‌കി സര്‍ക്കാറിനെ അട്ടിമറിക്കാന്‍ പുടിന്റെ ആഹ്വാനം

കീവ്: റഷ്യ-ഉക്രൈയ്ന്‍ യുദ്ധം രണ്ടാം ദിവസം പിന്നിടുമ്പോള്‍ ഉക്രൈയ്ന്‍ സൈന്യത്തോട് സര്‍ക്കാറിനെ അട്ടിമറിക്കാന്‍ റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്‍ ആഹ്വാനം ചെയ്തുവെന്ന റിപ്പോര്‍ട്ടാണ് പുറത്തുവന്നിരിക്കുന്നത്. നിലവിലെ ഭരണകൂടം ഭീകരരുടേതെന്ന ഗുരുതരമായ ആരോപണമാണ് വ്‌ളോഡിമിര്‍ സെലന്‍സ്‌കി സര്‍ക്കാറിനെതിരെ പുടിന്‍ ഉന്നയിച്ചിരിക്കുന്നത്.

‘മയക്കുമരുന്ന് അടിമകളുടേയും നവ നാസികളുടേയും ഭീകരരുടേയും ഒരു സംഘമാണ് ഉക്രൈയ്‌നെ നയിക്കുന്നത്. നിങ്ങളുടെ ഭാര്യമാരേയും കുട്ടികളേയും മനുഷ്യകവചങ്ങളാക്കി ഉപയോഗിക്കാന്‍ സെലന്‍സ്‌കിയെ അനുവദിക്കരുത്. ഇതിനേക്കാള്‍ നല്ലത് സൈന്യം ഒത്തുചേര്‍ന്ന് സര്‍ക്കാറിനെ അട്ടിമറിക്കുന്നതാണ് അതിനായി പരിശ്രമിക്കൂ. ഞങ്ങള്‍ക്ക് കരാറിലെത്തുന്നതിന് ഇത് എളുപ്പമാക്കും’, പുടിന്‍ ആഹ്വാനം ചെയ്തു.

അതേസമയം, ഉക്രൈയ്‌നിലെ തന്ത്രപ്രധാനമായ നാഗദ്വീപിന്റെ കാവലിന് നിയോഗിക്കപ്പെട്ട 13 സൈനികരേയും റഷ്യ വധിച്ചു. ഉക്രൈയ്നിലെ തെക്കുകിഴക്കന്‍ അതിര്‍ത്തിയിലുള്ളതാണ് സ്നേക് ഐലന്‍ഡ്. ഉദ്ദേശം 42 ഏക്കര്‍ ദ്വീപില്‍ പിടിച്ചെടുത്തതോടെ കരിങ്കടലില്‍ 12 നോട്ടിക്കല്‍ മൈല്‍ വരുന്ന സമുദ്രഭാഗവും റഷ്യയുടെ നിയന്ത്രണത്തിലായി.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button