Latest NewsNewsInternational

റഷ്യക്കൊപ്പം നിന്ന് നിങ്ങളുടെ സര്‍ക്കാരിനെ അട്ടിമറിക്കൂ: സർക്കാർ നവനാസികളുടേതും ലഹരിക്ക് അടിമപ്പെട്ടവരുടേതുമെന്ന് പുടിൻ

ചേരിചേരാ നയം സ്വീകരിക്കണമെന്ന റഷ്യയുടെ നിര്‍ദേശത്തില്‍ ചര്‍ച്ചയ്ക്ക് തയാറാണെന്ന് കഴിഞ്ഞ ദിവസം ഉക്രൈന്‍ അറിയിച്ചിരുന്നു.

കീവ്: ഉക്രൈന്‍- റഷ്യ സംഘർഷം രൂക്ഷമാകുന്ന സാഹചര്യത്തിൽ ഏവരെയും അമ്പരിപ്പിച്ചുകൊണ്ട് വ്‌ളാഡിമിര്‍ പുടിന്റെ ആഹ്വാനം. സര്‍ക്കാരിനെ അട്ടിമറിച്ച് ഭരണം പിടിച്ചെടുക്കാന്‍ ഉക്രൈന്‍ സൈന്യത്തോട് പുടിന്‍ പറഞ്ഞു. ടെലിവിഷന്‍ അഭിസംബോധനക്കിടെയാണ് പട്ടാള അട്ടിമറി നടത്താന്‍ റഷ്യന്‍ പ്രസിഡന്റ് പറഞ്ഞിരിക്കുന്നത്.

ഉക്രൈന്‍ സര്‍ക്കാര്‍ ഭീകരരുടേതും നവനാസികളുടേതും ലഹരിക്ക് അടിമപ്പെട്ടവരുടേതുമാണെന്നും, ഭരണകൂടത്തെ അട്ടിമറിച്ച് അധികാരം പിടിച്ചെടുക്കൂ സ്വതന്ത്രരാവനുമാണ് പുടിന്‍ പറഞ്ഞത്. ഉക്രൈന്റയും റഷ്യയുടെയും ഭാഗത്ത് നിന്നും സമവായത്തിന്റെ സൂചന നല്‍കി ബെലാറസ് തലസ്ഥാനമായ മിന്‍സ്‌കില്‍ ചര്‍ച്ചകള്‍ നടത്തുന്നതിന്റെ റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നതിനിടെയാണ് ഇപ്പോള്‍ പുടിന്റെ പ്രകോപനപരമായ പ്രസ്‌താവന.

Read Also: കാല്‍മുട്ടിലുണ്ടാകുന്ന സന്ധിവാതത്തിന്റെ പ്രധാന ലക്ഷണങ്ങൾ

അതേസമയം, ചര്‍ച്ചയ്ക്ക് തയാറെന്ന റഷ്യയുടെ തീരുമാനത്തോട് ഉക്രൈന്‍ പ്രതികരിച്ചതായാണ് ഏറ്റവുമൊടുവിലെ റിപ്പോര്‍ട്ട്. ചര്‍ച്ചക്കായി ബലാറസിന്റെ തലസ്ഥാനമായ മിന്‍സ്‌കിലേക്ക് പ്രതിനിധി സംഘത്തെ അയക്കാന്‍ തയാറാണെന്ന് റഷ്യ അറിയിച്ചിരുന്നു. ചേരിചേരാ നയം സ്വീകരിക്കണമെന്ന റഷ്യയുടെ നിര്‍ദേശത്തില്‍ ചര്‍ച്ചയ്ക്ക് തയാറാണെന്ന് കഴിഞ്ഞ ദിവസം ഉക്രൈന്‍ അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ചര്‍ച്ചക്കായി പ്രതിനിധി സംഘത്തെ അയക്കാമെന്ന നിര്‍ദേശം റഷ്യയുടെ ഭാഗത്തു നിന്നും വന്നത്. നാറ്റോയില്‍ ചേരില്ലെന്ന് ഉക്രൈന്‍ സമ്മതിച്ചാല്‍ റഷ്യ യുദ്ധത്തില്‍ നിന്നും പിന്‍മാറിയേക്കും എന്നാണ് റഷ്യയുടെ നിലപാട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button