
ഇടുക്കി : പിറന്നാൾ ആഘോഷിക്കാൻ ഇടുക്കിയിൽ എത്തിയ എട്ടംഗ സംഘം ജലാശയത്തിൽ അപകടത്തിൽ പെട്ടു. എറണാകുളത്ത് നിന്നുള്ള സംഘമാണ് ഇടുക്കി വാഴവരയ്ക്ക് സമീപം അഞ്ചുരുളി ജലാശയത്തിൽ അകപ്പെട്ടത്. ഏഴ് പെൺകുട്ടികളും ഒരാളുടെ പിതാവുമാണ് സംഘത്തിൽ ഉണ്ടായിരുന്നത്.
സംഘം ജലാശയത്തിൽ ഇറങ്ങിയതിനു പിന്നാലെയാണ് അപകടം ഉണ്ടായത്. ഒഴുക്കിൽപ്പെട്ട ആറ് പെൺകുട്ടികളെയും സമീപവാസികൾ ചേർന്ന് രക്ഷപ്പെടുത്തി. സംഘത്തിൽ ഉണ്ടായിരുന്ന ഒരു പെൺകുട്ടിയെ ഇതുവരെ കണ്ടെത്തുവാൻ സാധിച്ചിട്ടില്ല.
പെൺകുട്ടിക്ക് വേണ്ടിയുള്ള തിരച്ചിൽ തുടരുകയാണ്. വിജനമായ പ്രദേശമായതിനാൽ അഞ്ചുരുളി പ്രദേശത്തേയ്ക്ക് ഫയർഫോഴ്സ് സംഘത്തിന് എത്തിപ്പെടാൻ കഴിഞ്ഞിട്ടില്ല.
Post Your Comments