ന്യൂയോര്‍ക്ക് : റഷ്യൻ ആക്രമണത്തെ തുടർന്ന് രാജ്യത്ത് നിന്നും പാലായനം ചെയ്യേണ്ടിവരുന്ന യുക്രൈന്‍ അഭയാര്‍ത്ഥികളെ രണ്ടുകൈയും നീട്ടി സ്വീകരിക്കുവാന്‍ തയ്യാറാണെന്ന് ന്യൂയോര്‍ക്ക് ഗവര്‍ണര്‍ ഹോച്ചല്‍. നദിയുടെ തീരത്ത് തലയുയര്‍ത്തി നില്‍ക്കുന്ന ലിബര്‍ട്ടി ഓഫ് സ്റ്റാച്യു നല്‍കുന്ന സന്ദേശം ഞങ്ങള്‍ അഭയാര്‍ത്ഥികളെ സ്വാഗതം ചെയ്യുന്നു എന്നതാണെന്നും ഗവര്‍ണര്‍ പറഞ്ഞു.
Read Also : തളര്‍ന്ന് കിടക്കുന്ന അമ്മ കാണ്‍കെ മകളെ ക്രൂരമായി ബലാത്സംഗം ചെയ്ത സംഭവം : സംസ്ഥാനത്ത് പ്രതിഷേധം വ്യാപകം
യുക്രൈന്‍-അമേരിക്കന്‍ വംശജര്‍ ഏറ്റവും കൂടുതല്‍ തിങ്ങിപാര്‍ക്കുന്ന നഗരമാണ് ന്യൂയോര്‍ക്ക്. റഷ്യന്‍ സൈനികര്‍ അയല്‍രാജ്യമായ യുക്രൈനിലേക്ക് തള്ളിക്കയറുമ്പോള്‍ യുക്രൈനിലെ ജനങ്ങളെ സംരക്ഷിക്കേണ്ട ഉത്തരവാദിത്വം കൂടി തങ്ങളില്‍ അര്‍പ്പിതമാണെന്നും ഗവര്‍ണര്‍ പറഞ്ഞു. തങ്ങളുടെ പ്രാര്‍ത്ഥന എപ്പോഴും യുക്രൈന്‍ ജനതയോട് കൂടിയുണ്ട്. ന്യൂയോര്‍ക്ക് യുക്രൈന്‍ ജനതയ്ക്ക് സുരക്ഷിതത്വവും സ്നേഹവും നല്‍കുന്ന വിശുദ്ധ ഭൂമിയാണെന്നും ഗവര്‍ണര്‍ വ്യക്തമാക്കി.
Post Your Comments