പാരിസ്: സാമ്പത്തികമായി സഹായിച്ചും ആയുധങ്ങള്‍ നല്‍കിയും യുക്രെയ്നെ പിന്തുണച്ച് അമേരിക്കയും ഫ്രാന്‍സും രംഗത്തെത്തിയതോടെ യുദ്ധാന്തരീക്ഷം മാറുന്നു. റഷ്യയും യുക്രെയ്‌നും തമ്മിലുള്ള യുദ്ധം പുതിയ വഴിത്തിരിവിലേക്ക് കടക്കുകയാണെന്ന സൂചനകളാണ് ഇതോടെ പുറത്തുവന്നിരിക്കുന്നത്.
Read Also : യുദ്ധത്തിന് അവസാനമായില്ല, യുക്രെയ്‌നിലെ മെലിറ്റോപോള്‍ നഗരം റഷ്യ പിടിച്ചെടുത്തതായി റിപ്പോര്‍ട്ട്
യുക്രെയ്ന്‍ പ്രസിഡന്റ് സെലന്‍സ്‌കി ഒടുവില്‍ പങ്കുവെച്ച വിവരങ്ങള്‍ പ്രകാരം, യുക്രെയ്ന് ആയുധങ്ങള്‍ എത്തിച്ച് കൊണ്ടിരിക്കുകയാണ് ഫ്രാന്‍സ്. ഇതിന് പിന്നാലെ ലോകം ദൈര്‍ഘ്യമേറിയ യുദ്ധത്തിന് കാത്തിരിക്കണമെന്ന മുന്നറിയിപ്പാണ് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ നല്‍കിയത്.
‘ഈ പ്രതിസന്ധി തുടരും, ഈ യുദ്ധവും തുടരും. ഇതിനോടൊപ്പം വരുന്ന മറ്റ് പ്രതിസന്ധികളുടെ പ്രത്യാഘാതങ്ങള്‍ ശാശ്വതമായി നിലനില്‍ക്കുകയും ചെയ്യും. നാം തയ്യാറെടുത്തിരിക്കണം. യൂറോപ്പിലേക്ക് യുദ്ധം മടങ്ങിയെത്തിയിരിക്കുകയാണ്. പ്രസിഡന്റ് പുടിന്റെ ഏകപക്ഷീയമായ തീരുമാനത്തിന്റെ ഫലമായിട്ടാണിത് ഇതെല്ലാം സംഭവിച്ചത്’, ഇമ്മാനുവല്‍ മാക്രോണ്‍ പറഞ്ഞു.
കീവ് കീഴടക്കുന്നതോടെ പ്രസിഡന്റ് സെലന്‍സ്‌കി, റഷ്യയോട് അടിയറവ് പറയുമെന്ന വിലയിരുത്തലിലായിരുന്നു ലോകരാജ്യങ്ങള്‍. എന്നാല്‍, ഫ്രാന്‍സിന്റെ യുദ്ധസഹായവും മാക്രോണിന്റെ പ്രതികരണവും ഈ വിലയിരുത്തലുകളെ മാറ്റിമറിക്കുകയാണ്.
Post Your Comments