Latest NewsKeralaNews

വന്‍ തീപിടിത്തം: അഞ്ച് നില കെട്ടിടം പൂര്‍ണമായി കത്തി നശിച്ചു

വെമ്പായത്തുള്ള എഎന്‍ ഹാര്‍ഡ്‌വെയര്‍ ആന്‍ഡ് പ്ലംബിങ് സാനിറ്ററി ഇലക്‌ട്രിക്കല്‍സ് കടയിലാണ് തീപിടിത്തമുണ്ടായത്

തിരുവനന്തപുരം: അഞ്ച് നില കെട്ടിടത്തില്‍ വന്‍ തീപിടിത്തം. വെമ്പായത്തുള്ള എഎന്‍ ഹാര്‍ഡ്‌വെയര്‍ ആന്‍ഡ് പ്ലംബിങ് സാനിറ്ററി ഇലക്‌ട്രിക്കല്‍സ് കടയിലാണ് തീപിടിത്തമുണ്ടായത്. അഞ്ച് നിലകളുള്ള കെട്ടിടം പൂര്‍ണമായും കത്തി നശിച്ചതായാണ് വിവരം.

read also: തൈറോയിഡ് രോഗികള്‍ പ്രധാനമായും കഴിക്കേണ്ട ഭക്ഷണങ്ങൾ അറിയാം

സമീപത്തുള്ള കെട്ടിടത്തിലേക്ക് തീ പടരാതിരിക്കാന്‍ വേണ്ടി അഞ്ചോളം ഫയര്‍ഫോഴ്സും നാട്ടുകാരും ശ്രമിച്ചു കൊണ്ടിരിക്കുകയാണ്. വെല്‍ഡിങ് മെഷീനില്‍ നിന്നു ടിന്നറിലേക്ക് തീപ്പൊരി പടര്‍ന്ന് തീപിടിച്ചതാകാമെന്നാണ് പ്രാഥമിക നിഗമനം. ആളുകള്‍ ആരും അകത്തില്ല.

കടയുടെ ഉദ്ഘാടനം കഴിഞ്ഞ് ഒരു വര്‍ഷത്തില്‍ താഴെ മാത്രമേ ആയിട്ടുള്ളൂ. കോടികളുടെ സാധനങ്ങള്‍ കടയില്‍ ഉണ്ടായിരുന്നതായാണ് വിവരം. പെയിന്റ് ഉത്പന്നങ്ങളാണ് കൂടുതലും ഉള്ളത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button