കീവ്: യുക്രെയ്ന് തലസ്ഥാനമായ കീവ് കൈവിട്ട് പോയിട്ടില്ലെന്ന് പ്രസിഡന്റ് വൊളോഡിമിര്‍ സെലന്‍സ്കി. കീവ് പിടിച്ചെടുക്കുമെന്നത് റഷ്യയുടെ വ്യാമോഹമാണെന്നും പുടിന്റെ സ്വപ്നമാണെന്നും അദ്ദേഹം പറഞ്ഞു. റഷ്യന്‍ സൈന്യത്തിന്റെ പദ്ധതികളെല്ലാം യുക്രെയ്ന് സൈന്യം തകര്‍ത്തുവെന്നും സെലന്‍സ്കി പറഞ്ഞു. കീവും സമീപ നഗരങ്ങളും ഇപ്പോഴും യുക്രെയ്ന്റെ നിയന്ത്രണത്തിലാണെന്ന് അദ്ദേഹം വ്യക്തമാക്കി. രാജ്യത്തെ പൗരന്മാരെ അഭിസംബോധന ചെയ്തുകൊണ്ട് പുറത്തിറക്കിയ പുതിയ വീഡിയോ സന്ദേശത്തിലാണ് സെലന്‍സ്കിയുടെ വെളിപ്പെടുത്തല്‍.
Read Also : യുദ്ധഭൂമിയ്ക്ക് നടുവിൽ പെൺകുഞ്ഞ് ജനിച്ചു : ‘ഫ്രീഡം’ എന്നു പേരിട്ട് ഉക്രൈൻ സർക്കാർ
‘കീവ് പിടിച്ചടക്കാനുള്ള റഷ്യന്‍ സൈന്യത്തിന്റെ ശ്രമങ്ങള്‍ യുക്രെയ്ന് സേന തകര്‍ത്തെറിഞ്ഞു. രാജ്യത്തിന്റെ തലസ്ഥാനം ഇപ്പോഴും യുക്രെയ്ന് സൈന്യത്തിന്റെ നിയന്ത്രണത്തിലാണ്. വ്യാജ പ്രചരണങ്ങള്‍ നടത്തുന്ന ആളുകളെ വിശ്വസിക്കരുത്. അവര്‍ രാജ്യത്തെയും മറ്റുള്ളവരെയും കബളിപ്പിക്കുകയാണ്’, സെലന്‍സ്കി പറഞ്ഞു.
റഷ്യന്‍ സേനയ്ക്ക് മുന്നില്‍ കീഴടങ്ങില്ലെന്നും, ജനങ്ങള്‍ക്ക് ആയുധം കൈമാറുമെന്നും സെലന്‍സ്കി അറിയിച്ചു. യുക്രെയ്നില്‍ ആക്രമണം രൂക്ഷമായതിന് പിന്നാലെ രാജ്യം വിട്ടുവെന്ന പ്രചാരണം തള്ളി സെലന്‍സ്കി വെള്ളിയാഴ്ചയും രംഗത്തെത്തിയിരുന്നു.
Post Your Comments