Latest NewsUAENewsInternationalGulf

യുക്രൈനിലേയ്ക്കുള്ള വിമാന സർവീസുകൾ താത്ക്കാലികമായി റദ്ദാക്കി യുഎഇ വിമാന കമ്പനികൾ

അബുദാബി: യുക്രൈനിലേയ്ക്കുള്ള വിമാന സർവീസുകൾ താത്ക്കാലികമായി റദ്ദാക്കി യുഎഇ വിമാന കമ്പനികൾ. യുക്രൈൻ സംഘർഷത്തിന്റെ പശ്ചാത്തലത്തിലാണ് നടപടി. വിസ് എയർ, ഫ്‌ളൈ ദുബായ്, എയർ അറേബ്യ, ഇത്തിഹാദ് എയർവേയ്‌സ് തുടങ്ങിയ വിമാന കമ്പനികളാണ് യുക്രൈനിലേക്കുള്ള വിമാന സർവീസുകൾ റദ്ദാക്കിയത്.

Read Also: യാത്ര ചെയ്യാൻ ഇനി പോലീസുകാരും ടിക്കറ്റെടുക്കണം: നിർദ്ദേശവുമായി റെയില്‍വേ

നിലവിലെ യുക്രൈനിലെ സാഹചര്യങ്ങൾ കണക്കിലെടുത്തും, യുക്രൈനിലേക്കുള്ള വ്യോമപാത അടച്ച സാഹചര്യത്തിലും യുക്രൈനിലേക്കും, തിരികെയുമുള്ള എല്ലാ വിമാന സർവീസുകളും താത്കാലികമായി നിർത്തിവെക്കാൻ തീരുമാനിച്ചിരിക്കുന്നുവെന്ന് വിസ് എയർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് https://wizzair.com/#/ എന്ന വിലാസം സന്ദർശിക്കുകയോ, 00380 893 202 532 എന്ന കോൾ സെന്റർ നമ്പറിൽ ബന്ധപ്പെടുകയോ ചെയ്യാവുന്നതാണെന്നും വിസ് എയർ ട്വീറ്റ് ചെയ്തു.

ദുബായിയിൽ നിന്ന് കീവ്, ഒഡെസ എന്നീ നഗരങ്ങളിലേക്കുള്ള വിമാനസർവീസുകൾ 2022 മാർച്ച് 8 വരെ ലഭ്യമല്ലെന്ന് ഫ്‌ളൈ ദുബായ് അറിയിച്ചു. ഷാർജയിൽ നിന്ന് കീവിലെക്കുള്ള സർവീസുകൾ മാർച്ച് 8 വരെ നിർത്തിവെച്ചതായി എയർ അറേബ്യയും (https://www.airarabia.com/en) അറിയിച്ചു. യുക്രൈൻ വ്യോമപാത ഉപയോഗിച്ചുള്ള സർവീസുകൾ ഒഴിവാക്കുന്നതായി ഇത്തിഹാദ് എയർവേയ്‌സും വ്യക്തമാക്കി.

Read Also: നി​ർ​മാ​ണ​ത്തി​ലി​രു​ന്ന വീ​ടി​ന്‍റെ ഷെയ്ഡ് ത​ക​ർ​ന്ന് വീ​ണ് തൊഴിലാളിക്ക് ദാരുണാന്ത്യം

shortlink

Related Articles

Post Your Comments

Related Articles


Back to top button