റിയാദ്: അനുമതിയില്ലാതെ ഫോട്ടോ എടുത്താൽ കർശന നടപടി സ്വീകരിക്കുമെന്ന് മുന്നറിയിപ്പ് നൽകി സൗദി അറേബ്യ. ഇത്തരം പ്രവൃത്തികൾ ചെയ്യുന്നവർക്കെതിരെ 1000 റിയാൽ പിഴ ചുമത്തും. വാഹനാപകടങ്ങളോ കുറ്റകൃത്യങ്ങളോ ക്യാമറയിൽ പകർത്തിയാലും കർശന നടപടി സ്വീകരിക്കും. 1,000 റിയാൽ പിഴ ലഭിക്കുന്ന നിയമ ലംഘനമാണിത്. നിയമ ലംഘകരുടെ ഫോണുകളിൽ നിന്നും ഉപകരണങ്ങളിൽ നിന്നും ഫോട്ടോകളും ദൃശ്യങ്ങളും ഡിലീറ്റ് ചെയ്യാനും നിയമം നിർദ്ദേശിക്കുന്നു.
Read Also: ‘പുടിന്‍ കൊലയാളി’: റഷ്യയുടെ യുക്രൈൻ അധിനിവേശത്തിൽ പ്രതിഷേധിച്ച് രാജിവെച്ച് മോസ്‌കോ തിയേറ്റർ ഡയറക്ടർ
നിയമ ലംഘനം ആവർത്തിക്കുന്നവർക്ക് 2,000 റിയാൽ പിഴ ലഭിക്കും. വാഹനാപകടങ്ങൾ നടക്കുന്ന സ്ഥലങ്ങളിൽ ആളുകൾ കൂട്ടംചേർന്ന് നിൽക്കുന്നത് പതിവായിട്ടുണ്ട്. ആളുകൾ കൂട്ടംകൂടി നിൽക്കുന്നത് രക്ഷാപ്രവർത്തകർ സ്ഥലത്തെത്തുന്നതിന് കാലതാമസമുണ്ടാക്കും. ഇത്തരം പ്രവണതകൾ തടയാൻ വേണ്ടിയാണ് സൗദി നിയമങ്ങൾ കർശനമാക്കുന്നത്.
അതേസമയം, സൗദിയിൽ പള്ളികളിലും സർക്കാർ ഓഫീസുകളിലും ഷോർട്‌സ് ധരിക്കുന്നതിന് വിലക്കേർപ്പെടുത്തിയിട്ടുണ്ട്. നിയമലംഘനം നടത്തുന്നവർക്ക് കർശന ശിക്ഷ ലഭിക്കുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. നിയമം ലംഘിക്കുന്നവർക്ക് 250 റിയാൽ മുതൽ 500 റിയാൽ വരെ പിഴ ചുമത്തും. മസ്ജിദുകൾക്കും സർക്കാർ ഓഫീസുകൾക്കും പുറത്ത് പൊതുസ്ഥലങ്ങളിൽ ഷോർട്സ് ധരിക്കുന്നത് പിഴ ലഭിക്കുന്ന നിയമ ലംഘനമല്ല.
Read Also:ദെയ്ദ് ഫോർട്ട് പദ്ധതി: ഉദ്ഘാടനം നിർവ്വഹിച്ച് ഷാർജ ഭരണാധികാരി
Post Your Comments