Latest NewsInternational

‘റഷ്യ ചെർണോബിൽ ആണവ നിലയം പിടിച്ചടക്കി’ : മുന്നറിയിപ്പുമായി ഉക്രൈൻ

കീവ്: റഷ്യൻ സൈന്യം ചെർണോബിൽ ആണവ നിലയം പിടിച്ചടക്കിയെന്ന വിവരം സ്ഥിരീകരിച്ച് ഉക്രൈൻ അധികൃതർ. പിടിച്ചടക്കാനുള്ള ശ്രമം നടക്കുന്നതായി ഇന്നലെ തന്നെ ഉക്രൈൻ പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്‌കി മുന്നറിയിപ്പ് നൽകിയിരുന്നു. എക്സ്ക്ലൂഷൻ സോൺ സംരക്ഷിക്കാൻ നിരവധി ഉക്രൈൻ സൈനികർ ജീവൻ ബലി നൽകിയെന്നും സെലെൻസ്‌കി പറഞ്ഞു.

സ്ഫോടനത്തിന് ശേഷം, ചെർണോബിൽ ആണവനിലയത്തിന് ചുറ്റുമുള്ള 30 കിലോമീറ്റർ എക്സ്ക്ലൂഷൻ സോണായി മനുഷ്യർ കടക്കാതെ സംരക്ഷിക്കുകയാണ്. ആണവ അവശിഷ്ടങ്ങൾ കൊണ്ട് നിറഞ്ഞ ഇവിടം, പരിസ്ഥിതി സംഘടനയായ ഗ്രീൻപീസിന്റെ കണക്കുപ്രകാരം, പതിനായിരക്കണക്കിന് വർഷങ്ങൾ കഴിഞ്ഞാൽ മാത്രമേ വാസയോഗ്യമാവുകയുള്ളൂ.

35 വർഷം മുമ്പ്, കൃത്യമായി പറഞ്ഞാൽ 1986 ഏപ്രിൽ 26ന് അനുഭവിച്ച ആണവ ദുരന്തം കാരണം ലോകം മുഴുവൻ കുപ്രസിദ്ധി നേടിയതാണ് ചെർണോബിൽ ആണവ നിലയം. ഇവിടെ വെച്ച്, വിദഗ്ദ്ധരുടെ പരിശോധനയ്ക്കിടയിൽ സംഭവിച്ച ദുരന്തത്തിൽ നൂറോളം പേർ കൊല്ലപ്പെട്ടിരുന്നു. സോവിയറ്റ് യൂണിയന്റെ തകർച്ചയുടെ കാരണങ്ങളിലൊന്ന് ചെർണോബിൽ ആണവ ദുരന്തമാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button