
ഡല്‍ഹി: യുക്രൈനിലെ റഷ്യന്‍ സൈനിക നടപടിയില്‍ ഐക്യരാഷ്ട്രസഭയില്‍ നിര്‍ണായകമായ പ്രമേയം അവതരിപ്പിക്കാനിരിക്കെ യുഎന്‍ രക്ഷാസമിതിയില്‍ ഇന്ത്യയുടെ പിന്തുണ പ്രതീക്ഷിക്കുന്നതായി റഷ്യ. യുക്രൈനിൽ നിലനിൽക്കുന്ന യുദ്ധ സമാനമായ സാഹചര്യത്തിലേക്ക് നയിച്ച കാരണങ്ങളെക്കുറിച്ച് ഇന്ത്യക്ക് ധാരണയുണ്ട്. ഇരു രാജ്യങ്ങളും തമ്മിലുള്ള പ്രത്യേക നയതന്ത്രപരമായ ബന്ധം മുന്‍നിര്‍ത്തി തുടര്‍ന്നും ഇന്ത്യയുടെ പിന്തുണ തേടുകയാണെന്നും റഷ്യ വ്യക്തമാക്കി.
യുക്രൈനിലെ റഷ്യയുടെ സൈനിക നീക്കത്തെക്കുറിച്ചുള്ള കരട് പ്രമേയത്തില്‍ യുഎന്‍ സുരക്ഷാ കൗണ്‍സില്‍ വെള്ളിയാഴ്ച വൈകുന്നേരം വോട്ടെടുപ്പ് നടത്താനിരിക്കുകയാണ്. കിഴക്കന്‍ യൂറോപ്യന്‍ രാജ്യത്ത് നിലവിൽ വഷളായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തെക്കുറിച്ചും യുഎന്‍ സുരക്ഷാ കൗണ്‍സില്‍ വോട്ടെടുപ്പ് നടത്തും. ഈ അവസരത്തിലാണ് റഷ്യ ഇന്ത്യയുടെ പിന്തുണ തേടിയത്.
Post Your Comments