ErnakulamNattuvarthaLatest NewsKeralaNews

ഗർഭിണിയായാൽ മാസമുറ തെറ്റുമെന്ന് ടീച്ചർ, എനിക്ക് തെറ്റിയെന്ന് പതിമൂന്നുകാരി: പുറത്തു വന്നത് മദ്രസ ജീവനക്കാരന്റെ പീഡനം

മദ്രസയിൽ രാവിലെ എത്തുന്ന കുട്ടിയെ വശീകരിച്ചാണ് ഇയാൾ ഗർഭിണിയാക്കിയത്

വാഴക്കുളം: ആർത്തവത്തെക്കുറിച്ചുള്ള ബയോളജി ടീച്ചറുടെ ക്ലാസിൽ പുറത്തു വന്നത് ഞെട്ടിപ്പിക്കുന്ന പീഡനത്തിന്റെ കഥ. പതിമൂന്നുകാരിയാണ് തനിക്ക് മാസമുറ സംഭവിക്കുന്നില്ലെന്ന് കൂട്ടുകാരിയോട് അടക്കം പറഞ്ഞത്. തുടർന്ന് നടത്തിയ അന്വേഷത്തിലാണ് മദ്രസയിൽ പഠിക്കുന്ന കുട്ടിയെ ഉസ്താദിന്റെ സഹായിയായ ഒരാൾ പീഡിപ്പിച്ചു ഗർഭിണിയാക്കിയ വിവരം പുറം ലോകം അറിയുന്നത്.

Also Read:യുഎഇയിൽ മൂടൽമഞ്ഞ്: ജാഗ്രതാ നിർദ്ദേശം നൽകി പോലീസ്

എറണാകുളം ജില്ലയിലെ വാഴക്കുളത്താണ് സംഭവം. മദ്രസയില്‍ പഠിക്കാനെത്തിയ പതിമൂന്നുകാരിയെ പീഡിപ്പിച്ച്‌ ഗര്‍ഭിണിയാക്കിയ കേസില്‍ മദ്രസ അദ്ധ്യാപകരുടെ സഹായിയായ തമിഴ്നാട് സ്വദേശി ഷറഫുദ്ദീനെ (27) തടിയിട്ടപറമ്പ് പൊലീസ് അറസ്റ്റ് ചെയ്തു. മദ്രസയില്‍ ജോലി ചെയ്തിരുന്ന ഇയാള്‍ പതിവായി രാവിലെയെത്താറുള്ള കുട്ടിയെ വശീകരിച്ച് പീഡിപ്പിക്കുകയായിരുന്നെന്ന് പൊലീസ് പറയുന്നു.

ബയോളജി ക്ലാസിൽ നടന്ന സംഭവത്തെ തുടർന്ന് ഹെഡ്മാസ്റ്റര്‍ ചൈല്‍ഡ് ലൈനില്‍ വിവരമറിയിക്കുകയും തുടർന്ന് അവരുടെ കൗണ്‍സലിംഗിൽ കുട്ടി മനസ്സ് തുറന്നത് സംസാരിക്കുകയുമായിരുന്നു. കുട്ടിയെ കളമശേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പരിശോധിച്ചു. പരസ്പര വിരുദ്ധമായാണ് കുട്ടി സംസാരിക്കുന്നത്. അതേസമയം, ഈ സംഭവത്തില്‍ മറ്റാരെങ്കിലും ഉള്‍പ്പെട്ടിട്ടുണ്ടോ എന്ന് പൊലീസ് സംശയിക്കുന്നുണ്ട്. ഇതിനു വേണ്ടി ഡി.എന്‍.എ പരിശോധന നടത്താനും പൊലീസ് തീരുമാനിച്ചിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button