എടപ്പാൾ: പൊന്നാനിയിൽ അതിർത്തി തർക്കത്തെ തുടർന്നു വയോധികൻ ചവിട്ടേറ്റു മരിച്ച സംഭവത്തിലെ പ്രതി അറസ്റ്റിൽ. അയൽവാസിയും ബന്ധുവുമായ റിജിലിനെ പൊന്നാനി പൊലീസ് ആണ് അറസ്റ്റ് ചെയ്തത്. പൊന്നാനി ഗേൾ സ്കൂളിനു സമീപം പത്തായപറമ്പ് സ്വദേശി സുബ്രഹ്മണ്യൻ എന്ന മോഹനൻ (62) ആണ് മരിച്ചത്.
വർഷങ്ങളായി സുബ്രഹ്മണ്യനും ബന്ധുക്കളായ അയൽവാസികളും തമ്മിൽ വഴിയെച്ചൊല്ലി നിന്നിരുന്ന തർക്കം ആണ് കൊലപാതകത്തിൽ കലാശിച്ചത്. സംഭവത്തിൽ തിരൂർ കോടതിയിൽ കേസ് നടക്കുന്നതിനിടെ വെള്ളിയാഴ്ച ഉച്ചയോടെ അയൽവാസികളും സുബ്രഹ്മണ്യന്റെ വീട്ടുകാരും തമ്മിൽ വീണ്ടും വാക്കേറ്റമുണ്ടാവുകയായിരുന്നു. തുടർന്ന് സുബ്രഹ്മണ്യന് മർദ്ദനമേറ്റു.
Read Also : പത്രപ്രവര്‍ത്തകയ്ക്ക് ജലദോഷം വില്ലനായി : 20 വര്‍ഷത്തെ ഓര്മ നഷ്ടപ്പെട്ടു
പരിക്കേറ്റ സുബ്രഹ്മണ്യനെ പൊന്നാനി താലൂക്കാശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെട്ടിരുന്നു. റിജിൽ വാക്കുതർക്കത്തിനിടെ മോഹനനെ ചവിട്ടി വീഴ്ത്തുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു.
Post Your Comments