KeralaNattuvarthaLatest NewsNewsIndia

ഭൂമിയേറ്റെടുക്കൽ: 90കാരിയുടെ വീട് തകർത്ത്‌ തെരുവിലേക്കിറക്കി വിട്ട് റവന്യൂ വകുപ്പ്

പേ​രാ​വൂ​ര്‍: താ​ലൂ​ക്ക് ആശുപത്രിയ്ക്കായി ഭൂമി ഏറ്റെടുക്കാൻ തൊണ്ണൂറുകാരിയുടെ വീട് തകർത്ത് തെരുവിലേക്കിറക്കിവിട്ട് റവന്യു വകുപ്പ്. ആ​ശു​പ​ത്രി​യു​ടെ ഭൂ​മി കൈ​യേ​റ്റം ഒഴി​വാ​ക്കാ​നാണ്‌ നടപടിയെന്നാണ് സംഭവത്തിൽ റവന്യു വകുപ്പിന്റെ വിശദീകരണം. 50 വ​ര്‍​ഷ​മാ​യി ഈ ​ഭൂ​മി​യി​ല്‍ ക​ഴി​യു​ന്ന അ​ര​യാ​ക്കൂ​ല്‍ കൈ​ച്ചു​മ്മ​യെ​ന്ന തൊ​ണ്ണൂ​റു​കാ​രി​യും കു​ടും​ബാം​ഗ​ങ്ങ​ളുമാണ് ഇതോടെ തെരുവിലേക്കിറങ്ങേണ്ട അവസ്ഥയിലായിരിക്കുന്നത്.

Also Read:കറിവേപ്പില കേടു‌കൂടാതെ സൂക്ഷിക്കാൻ ചെയ്യേണ്ടത് ഇത്രമാത്രം

തി​ങ്ക​ളാ​ഴ്ച​യാ​ണ്, പേ​രാ​വൂ​ര്‍ താ​ലൂ​ക്ക് ആ​ശു​പ​ത്രി​യു​ടെ മു​ന്നി​ല്‍ അ​ന​ധി​കൃ​ത​മാ​യി കൈ​യേ​റി പ​ണി​ത കെ​ട്ടി​ട​ങ്ങ​ള്‍ പൊ​ളി​ച്ചു​മാ​റ്റാൻ തുടങ്ങിയത്. കൊച്ചുമ്മയുടെ വീടും അതിലുണ്ടായിരുന്നു. ഇതോടെ കയറിക്കിടക്കാൻ ഒരു തുണ്ട് ഭൂമിയോ വീടോ ഇല്ലാതെ ഗതികേടിലായിരിക്കുകയാണ് ഈ കുടുംബം. 1965ല്‍ ​ഈ സ്ഥലത്തിന് പട്ടയം കിട്ടിയതാണെന്നും, വളരെ പ്രയാസപ്പെട്ടാണ് ഈ ഭൂമി വാങ്ങിയതെന്നും കൊച്ചുമ്മ പറയുന്നു.

കുറഞ്ഞത് രണ്ട് പതിറ്റാണ്ടെങ്കിലും കഴിഞ്ഞിട്ടുണ്ടാവും കൊച്ചുമ്മ ഈ സ്ഥലത്ത് വീടുവച്ചിട്ട്. എന്നിട്ടിപ്പോൾ കുറച്ചു കാലങ്ങൾക്ക് മുൻപ് പ്രഖ്യാപിച്ച പദ്ധതിയ്ക്ക് വേണ്ടിയാണ് ഇവരെ കുടിയേറ്റക്കാരെന്ന് മുദ്രകുത്തി വീടൊഴിപ്പിക്കാൻ ശ്രമിച്ചത്. 2010ല്‍ ​പഞ്ചായത്തിൽ നിന്ന് പ്ലാ​ന്‍ പാ​സാ​യി ഉ​ണ്ടാ​ക്കി​യ വീ​ടാ​ണ് പൊ​ളി​ച്ച​ത്. ക​ല​ക്ട​റു​ടെ ഉ​ത്ത​ര​വ് പ്ര​കാ​രം, വീ​ടി​നോ​ടു​ ചേ​ര്‍​ന്ന ക​ട​ക​ളും വീ​ടി​ന്റെ ഭാ​ഗ​ങ്ങ​ളു​മാ​ണ് പൊ​ളി​ച്ചു​നീ​ക്കി​യ​ത്. റവന്യു വകുപ്പിന്റെ ഈ നടപടിയിൽ ഇപ്പോൾ അങ്ങേയറ്റം സങ്കടത്തിലാണ് കൊച്ചുമ്മയും കുടുംബവും.

shortlink

Related Articles

Post Your Comments

Related Articles


Back to top button