Latest NewsNewsInternational

പത്രപ്രവര്‍ത്തകയ്ക്ക് ജലദോഷം വില്ലനായി : 20 വര്‍ഷത്തെ ഓര്‍മ നഷ്ടപ്പെട്ടു

ലണ്ടന്‍ : ഒരു ജലദോഷം വന്നാല്‍ നമ്മളെല്ലാം അസ്വസ്ഥരാകും. മരുന്നില്ലാത്ത ഈ അസുഖം കുറച്ചു ദിവസങ്ങള്‍ക്ക് ശേഷം നിശ്ശേഷം മാറി പോകുകയും ചെയ്യും. ഏതാനും ദിവസങ്ങള്‍ കൊണ്ട് തന്നെ ജലദോഷം മാറുമെന്നതിനാല്‍ പലരും ഇതത്ര കാര്യമായി എടുക്കാറില്ല. എന്നാല്‍, യുകെയിലെ ഒരു പത്രപ്രവര്‍ത്തകയ്ക്ക് ജലദോഷം പിടിപെട്ടതോടെയാണ് കാര്യങ്ങള്‍ കൈവിട്ടുപോയത്. പരിശോധനയില്‍ കൊറോണയല്ലെന്ന് കണ്ടെത്തി. ഇതോടെ ക്ലേരെ മുഫറ്റ് റീസ് എന്ന യുവതി ജലദോഷത്തെ കാര്യമായി എടുത്തുമില്ല.

Read Also : സതീശന്റെ വീട്ടിലെ ‘റെയ്ഡ്’ നേതാക്കള്‍ പലവഴിക്ക് ഓടി: സംഭവത്തിന്റെ സത്യാവസ്ഥയെക്കുറിച്ചു കെ സുധാകരൻ

എന്നാല്‍,പിറ്റേന്ന് യുവതി അബോധാവസ്ഥയിലാകുകയായിരുന്നു. 16 ദിവസം കോമയിലായിരുന്നു യുവതി. എന്നാല്‍, ബോധം തിരിച്ച് വന്നപ്പോള്‍ അവര്‍ക്ക് 20 വര്‍ഷത്തെ ഓര്‍മ പൂര്‍ണ്ണമായി നഷ്ടമായെന്നാണ് റിപ്പോര്‍ട്ട്.

തലച്ചോറിനെ ബാധിക്കുന്ന എന്‍കഫലൈറ്റസ് എന്ന രോഗമാണ് യുവതിയെ ബാധിച്ചത്. ആശുപത്രിയില്‍ നടത്തിയ വിശദ പരിശോധനയിലാണ് ഇക്കാര്യം തിരിച്ചറിഞ്ഞത്. ദീര്‍ഘകാലം നീണ്ടു നില്‍ക്കുന്ന അലര്‍ജിയിലൂടെയാണ് ഇങ്ങനെ ഒരു അവസ്ഥ ഉണ്ടാകുന്നതെന്ന് ഡോക്ടര്‍മാര്‍ ചൂണ്ടിക്കാട്ടി.

shortlink

Related Articles

Post Your Comments

Related Articles


Back to top button