പാരീസ്: യുക്രൈനിനെതിരായ ആക്രമണത്തില്‍ ആണവായുധങ്ങള്‍ ഉപയോഗിക്കുന്നതിനെതിരെ റഷ്യയ്ക്ക് മുന്നറിയിപ്പുമായി ഫ്രാന്‍സ്. ആണവായുധങ്ങള്‍ ഉപയോഗിക്കും എന്ന തരത്തില്‍ ഭീഷണി മുഴക്കും മുമ്പ് നാറ്റോയുടെ കൈയിലും ആണവായുധങ്ങള്‍ ഉണ്ടെന്ന് റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന്
മനസ്സിലാക്കണമെന്ന് ഫ്രാന്‍സ് വിദേശകാര്യ മന്ത്രി ജീന്‍ യെവ്സ് ലെ ഡ്രിയാന്‍ പറഞ്ഞു.
ഇക്കാര്യത്തില്‍, തനിക്ക് ഇത്രമാത്രമേ പറയാനുള്ളുവെന്നും ഒരു ഫ്രഞ്ച് ടെലിവിഷന്‍ നല്കിയ അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു.
ചരിത്രത്തില്‍ ഇതുവരെയില്ലാത്ത പ്രത്യാഘാതങ്ങളായിരിക്കും നേരിടേണ്ടി വരിക എന്നായിരുന്നു പുടിന്റെ പ്രസ്താവന. ഇത് ആണവായുധങ്ങള്‍ ഉപയോഗിച്ചേക്കുമെന്നതിന്റെ മുന്നറിയിപ്പാണോ എന്ന് ചോദിച്ചപ്പോള്‍, അങ്ങനെയാണ് മനസ്സിലാക്കുന്നത് എന്നായിരുന്നു ലെ ഡ്രിയാന്റെ മറുപടി.
Read Also : പതിനേഴുകാരിയായ പെണ്‍കുട്ടിയെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി
അതേസമയം, റഷ്യന്‍ അധിനിവേശത്തിന് പിന്നാലെ പ്രതിഷേധവുമായി ലോക രാജ്യങ്ങള്‍ മുന്നോട്ടെത്തിയിട്ടുണ്ട്. റഷ്യക്കെതിരെ ഉപരോധം കടുപ്പിക്കുന്നതായി അമേരിക്കന്‍ പ്രസിഡന്റ് ജൊ ബൈഡന് അറിയിച്ചു. നാല് റഷ്യന്‍ ബാങ്കുകളെ കൂടി ഉപരോധത്തില്‍ ഏര്‍പ്പെടുത്തി. അമേരിക്കയിലുള്ള റഷ്യയുടെ സമ്പത്ത് മരവിപ്പിക്കുമെന്ന് ജോ ബൈഡന് അറിയിച്ചു. എന്നാല്‍,യുക്രൈനിലേക്ക് അമേരിക്കന്‍ സൈന്യത്തെ അയക്കില്ലെന്നും, നാറ്റോ രാജ്യങ്ങളുടെ ഓരോ ഇഞ്ച് പ്രദേശവും പ്രതിരോധിക്കുമെന്നും അമേരിക്ക വ്യക്തമാക്കി.
Post Your Comments