Latest NewsEducationNewsIndia

ഡൽഹിയിൽ അദ്ധ്യാപിക ഹിജാബ് അഴിക്കാൻ നിർബന്ധിച്ചെന്ന് വിദ്യാർത്ഥിനി സോഷ്യൽ മീഡിയയിൽ: മറുപടി നൽകി ഉപമുഖ്യമന്ത്രി

ഡൽഹിയിലെ സ്‌കൂളുകളില്‍ ഇത്തരം നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടില്ലെന്നും, ചിലര്‍ വിഷയം രാഷ്ട്രീയവത്കരിക്കുകയാണെന്നും അദ്ദേഹം പ്രതികരിച്ചു.

ഡൽഹി: സ്‌കൂളില്‍ അധ്യാപിക ഹിജാബ് അഴിക്കാന്‍ ആവശ്യപ്പെട്ടെന്ന് ആരോപിച്ച് വിദ്യാര്‍ഥിനി രംഗത്തെത്തി. സോഷ്യല്‍ മീഡിയയിലൂടെയാണ് വിദ്യാര്‍ഥിനി ഗുരുതരമായ ആരോപണം ഉന്നയിച്ചത്. വിദ്യാര്‍ഥിനിയുടെ ആരോപണത്തിന് പിന്നാലെ മറുപടി നൽകികൊണ്ട് ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ രംഗത്തെത്തി. ഡൽഹിയിലെ സ്‌കൂളുകളില്‍ ഇത്തരം നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടില്ലെന്നും, ചിലര്‍ വിഷയം രാഷ്ട്രീയവത്കരിക്കുകയാണെന്നും അദ്ദേഹം പ്രതികരിച്ചു. ഡൽഹി സര്‍ക്കാര്‍ എല്ലാ മതവിഭാഗങ്ങളെയും ഒരുപോലെ ബഹുമാനിക്കുന്നു. എല്ലാ വിഭാഗങ്ങളിലെയും വിദ്യാർത്ഥികളെ തുല്യമായാണ് സ്‌കൂളുകൾ പരിഗണിക്കുന്നതെന്നും അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

Also read: ഉക്രൈനിൽ ബങ്കറുകളിൽ അഭയം തേടിയ മലയാളി വിദ്യാർത്ഥികൾ ദുരിതത്തിൽ: ഭക്ഷണമോ വെള്ളമോ ശുചിമുറിയോ പോലുമില്ല

‘ഡൽഹിയിലെ സ്‌കൂളുകളില്‍ മികച്ച പഠനസൗകര്യം ഒരുക്കുന്നുണ്ട്. ഈ വിഷയം രാഷ്ട്രീയവത്കരിക്കാനുള്ള ശ്രമങ്ങളാണ് ഇപ്പോൾ നടക്കുന്നത്. ഈ സംഭവത്തിന്റെ ആധികാരികത അന്വേഷിച്ചിരുന്നു. അവിടെ അങ്ങനെയൊരു പ്രശ്നം നടന്നതായി കരുതുന്നില്ല. ഹിജാബ് നിയന്ത്രിക്കാനോ വിലക്കാനോ സര്‍ക്കാരോ, വിദ്യാഭ്യാസ വകുപ്പോ തീരുമാനം എടുത്തിട്ടില്ല’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കഴിഞ്ഞ ദിവസമാണ് പെണ്‍കുട്ടി സ്‌കൂളിൽ ഹിജാബ് വിലക്കുണ്ടെന്ന് ആരോപിച്ചുകൊണ്ട് രംഗത്തെത്തിയത്. ‘അധ്യാപകര്‍ എന്നോട് ഹിജാബ് ധരിച്ച് ക്ലാസിൽ വരരുതെന്ന് പറഞ്ഞു. നിങ്ങളുടെ അമ്മയെപ്പോലെ ആകരുത്, ഹിജാബ് ധരിച്ച് സ്‌കൂളില്‍ വരരുത് എന്ന് അവർ പറഞ്ഞു. മറ്റ് പെണ്‍കുട്ടികളോടും ഹിജാബ് അഴിക്കാൻ അവർ ആവശ്യപ്പെട്ടു’ പെണ്‍കുട്ടി ആരോപിച്ചു. പ്രശ്‌നം സ്‌കൂള്‍ അധികൃതരും കുട്ടികളുടെ മാതാപിതാക്കളുമായി ചര്‍ച്ച ചെയ്ത് പരിഹരിച്ചതായി പ്രമുഖ വാർത്ത ഏജൻസി റിപ്പോര്‍ട്ട് ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button