Latest NewsNewsFood & CookeryLife Style

അള്‍സറിനെ പ്രതിരോധിക്കാന്‍ കാബേജ് കഴിക്കൂ

കാബേജ് ഇഷ്ടമില്ലാത്തവരായി ആരും ഉണ്ടാകില്ല. കാബേജ് കഴിക്കുന്നതിലൂടെ നിരവധി ​ഗുണങ്ങൾ ലഭിക്കും. അയേണ്‍, വൈറ്റമിന്‍ എ, പൊട്ടാസിയം, കാത്സ്യം, ബി കോപ്ലംക്സ് വൈറ്റമിന്‍, ഫോളിക് ആസിഡ് തുടങ്ങിവ കാബേജില്‍ അടങ്ങിയിരിക്കുന്നു.

ഇന്നത്തെ കാലത്ത് ലോകത്തിലെ ഏറ്റവും വലിയ ആരോഗ്യ പ്രശ്നങ്ങളില്‍ ഒന്നാണ് ക്യാന്‍സറും ഹൃദയാഘാതവും. ശരിയല്ലാത്ത ജീവിത ശൈലിയാണ് ഇത്തരം രോഗങ്ങളുടെ പ്രധാന കാരണം. ഹൃദയാഘാതത്തെയും ക്യാന്‍സറിനെയും അകറ്റാന്‍ കാബേജ്‌ സഹായിക്കും എന്ന് പഠനങ്ങൾ പറയുന്നു.

Read Also : പത്രപ്രവര്‍ത്തകയ്ക്ക് ജലദോഷം വില്ലനായി : 20 വര്‍ഷത്തെ ഓര്‍മ നഷ്ടപ്പെട്ടു

ദിവസവും കാബേജ് കഴിക്കുന്നത് രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കും. എന്നും പ്രഭാത ഭക്ഷണത്തോടൊപ്പം കാബേജ് ഉപ്പിട്ടു വേവിച്ച്‌ കഴിച്ചാല്‍ എല്ലാത്തരത്തിലുമുള്ള ഹൃദയപ്രശ്നങ്ങളും ശമിക്കും. ദഹനപ്രക്രീയ സുഖമമാക്കാന്‍ സ്ഥിരമായി കാബേജ് കഴിച്ചാല്‍ മതി.

എല്ലുകള്‍ക്ക് ബലം നല്‍കുന്നതിന് കാബേജ് കഴിക്കുന്നത് സഹായിക്കും. വാത സംബന്ധമായ രോഗങ്ങള്‍ ഉള്ളവര്‍ക്കു കാബേജ് നല്ല മരുന്നാണ്. സ്ഥിരമായി ചുവന്ന കാബേജ് കഴിച്ചാല്‍ മറവിരോഗം ഒഴിവാക്കാം. അള്‍സറിനെ പ്രതിരോധിക്കാന്‍ കാബേജിന് സാധിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button