KeralaLatest NewsNews

ദൗത്യം വിഫലം: ഇരുന്നൂറടി താഴ്ചയിലെ കുഴൽക്കിണറിൽ വീണ മൂന്നു വയസ്സുകാരന് ദാരുണാന്ത്യം

മധ്യപ്രദേശ്: ഇരുന്നൂറടി അടി താഴ്ചയുള്ള കുഴൽക്കിണറിൽ വീണ കുട്ടിക്ക് ദാരുണാന്ത്യം. മധ്യപ്രദേശിലെ ഉമാരി ജില്ലയിലാണ് സംഭവം. ഗൗരവ് ദുബെ എന്ന മൂന്നു വയസ്സുകാരനാണ് മരിച്ചത് . പതിനാറു മണിക്കൂര്‍ നീണ്ട ശ്രമത്തിനൊടുവിലാണ് കുട്ടിയെ കുഴല്‍ക്കിണറില്‍ നിന്ന് പുറത്തെടുത്തത്.
അപ്പോഴേയ്ക്കും കുട്ടി മരിച്ചിരുന്നു.

കുഴല്‍ക്കിണറില്‍ നിന്നും രക്ഷിച്ച ഉടന്‍ കുട്ടിയെ സമീപത്തെ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ എത്തിച്ചെങ്കിലും മരണം സ്ഥിതീകരിക്കുകയായിരുന്നു.
ശ്വാസം കിട്ടാതെ കുട്ടി മണിക്കൂറുകള്‍ക്കു മുമ്പു തന്നെ മരിച്ചതായി ഡോക്ടര്‍മാര്‍ പറഞ്ഞു.

ശ്വസം ലഭിക്കുന്നതിനായി കിണറിലേക്ക് ഓക്സിജന്‍ പമ്പ് ചെയ്തിരുന്നെങ്കിലും കാര്യമുണ്ടായില്ല. പാടത്ത് കളിച്ചൊണ്ടിരിക്കെ കാലു തെറ്റിയാണ് ഗൗരവ് ദുബെ തുറന്ന കുഴല്‍ക്കിണറില്‍ വീണത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button