Latest NewsNewsInternational

വിമാനത്താവളത്തിൽ ബോംബാക്രമണം കണ്ടു, താമസവും ഭക്ഷണവും ഇന്ത്യൻ എംബസി നൽകും: യുക്രൈനിൽ നിന്ന് മലയാളി വിദ്യാർത്ഥിനി

കീവ്: യുക്രൈനിൽ നിലവിലുള്ള സംഘര്‍ഷാവസ്ഥയെക്കുറിച്ച് പ്രതികരണവുമായി മലയാളി വിദ്യാർത്ഥിനി ആർദ്ര. വ്യാഴാഴ്ച ഇന്ത്യയിലേക്ക് മടങ്ങേണ്ടിയിരുന്ന ആർദ്രയ്ക്ക് വിമാനത്താവളം അടച്ചതോടെ യുക്രൈനിൽ നിന്ന് മടങ്ങാൻ സാധിച്ചില്ല. യുക്രൈൻ അതിർത്തിയിലെ വിമാനത്താവളം അടച്ചതോടെ കീവിലേക്ക് പുറപ്പെട്ട എയർ ഇന്ത്യ വിമാനം മടങ്ങിയിരുന്നു.

‘രാവിലെ വിമാനത്താവളത്തിലേക്ക് പോകുമ്പോഴാണ് ആക്രമണം ഉണ്ടായത്. ഇതേ തുടർന്ന് വിമാനത്താവളം അടച്ചു. മറ്റ് യാത്രാമാർഗങ്ങൾ ഇല്ലാത്തതിനാൽ ഇന്ത്യൻ എംബസിയുടെ സഹായം തേടി. രാവിലെ വിമാനത്താവളത്തിൽ എത്തിയപ്പോൾ ബോംബാക്രമണം കണ്ടിരുന്നു. ടാക്സി സർവീസുകളോ ബസുകളോ ലഭ്യമല്ല. താമസവും ഭക്ഷണവും ഇന്ത്യൻ എംബസി നൽകുമെന്ന് അറിയിച്ചിട്ടുണ്ട്’. ആർദ്ര വ്യക്തമാക്കി. മൂന്ന് മലയാളികളും ഒരു നോർത്ത് ഇന്ത്യനും ഉൾപ്പെടെ തങ്ങൾ നാല് പേരാണ് സ്ഥലത്തുള്ളതെന്നും പ്രദേശത്ത് ഏകദേശം നാനൂറിലധികം ഇന്ത്യക്കാർ ഉണ്ടെന്നും ആർദ്ര പറഞ്ഞു.

റഷ്യ-ഉക്രെയ്ൻ യുദ്ധം ക്രിപ്‌റ്റോകറൻസി വിപണിയിലും പ്രതിഫലിച്ചു: ബിറ്റ്‌കോയിൻ കുത്തനെ ഇടിഞ്ഞു

അതേസമയം, യുക്രൈനിൽ കുടുങ്ങിയ ഇന്ത്യക്കാരെ തിരിച്ചുകൊണ്ടുവരാൻ കേന്ദ്രസർക്കാർ നടപടികൾ ഊർജിതമാക്കി. വിമാന സർവീസ് മുടങ്ങിയ സാഹചര്യത്തിൽ രക്ഷാ ദൗത്യത്തിന് വ്യോമസേന വിമാനം ഉപയോഗിക്കുന്നതിനെക്കുറിച്ച് ആലോചിക്കുന്നുന്നതായി കേന്ദ്ര സർക്കാർ വ്യക്തമാക്കി. ഇരുപതിനായിരത്തോളം ഇന്ത്യക്കാരാണ് യുക്രൈനിൽ തുടരുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button