മോസ്‌കോ: യുദ്ധം പ്രഖ്യാപിച്ച് വ്യോമാക്രമണം തുടങ്ങിയ റഷ്യക്ക് കനത്ത തിരിച്ചടി നൽകിയെന്ന അവകാശവാദം ഉന്നയിച്ച് യുക്രെയ്ൻ. നിലവിൽ യുക്രെയ്ൻ- റഷ്യ സംഘർഷം രൂക്ഷമാകുന്ന സാഹചര്യത്തിലാണ്. അഞ്ച് റഷ്യൻ വിമാനങ്ങൾ വെടിവെച്ചിട്ടതായാണ് അനൗദ്യോഗിക വിവരം. റഷ്യയിൽ സ്‌ഫോടനമുണ്ടായതായി റോയിറ്റേഴ്‌സും റിപ്പോർട്ട് ചെയ്യുന്നുണ്ട്. യുക്രെയ്‌ന്റെ തലസ്ഥാനമായ കീവിൽ ആറിടത്ത് സ്‌ഫോടനമുണ്ടായതിന് പിന്നാലെയാണ് തിരിച്ചടിച്ചത്. റഷ്യൻ വ്യോമാക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടുവെന്ന് യുക്രെയ്ൻ വിദേശകാര്യ മന്ത്രാലയം സ്ഥിരീകരിച്ചു.
തലസ്ഥാന നഗരമായ കീവ് യുക്രെയ്ൻ പട്ടാളത്തിന്റെ കീഴിലായി. എല്ലാവരോടും വീടുകളിൽ തന്നെ തങ്ങണമെന്നും പുറത്തിറങ്ങരുതെന്നും നിർദ്ദേശം നൽകിയിട്ടുണ്ട്. റഷ്യയെ സ്വയം പ്രതിരോധിക്കുമെന്നും പരാജയപ്പെടുത്തുമെന്നും യുക്രെയ്ൻ വിദേശകാര്യമന്ത്രി ദിമിട്രി കുലേബ അറിയിച്ചു. പട്ടാളനിയമം രാജ്യത്ത് യുക്രെയ്ൻ നടപ്പിലാക്കിയിട്ടുണ്ട്. രാജ്യത്തിന്റെ പരമാധികാരം സംരക്ഷിക്കാൻ പട്ടാളം ഏതറ്റം വരെയും പോകുമെന്ന് യുക്രെയ്ൻ അറിയിച്ചു.
Post Your Comments