KeralaLatest NewsNewsInternational

യുക്രൈൻ സംഘർഷം: നോർക്കയിൽ ഇന്ന് ബന്ധപ്പെട്ടത് 468 വിദ്യാർത്ഥികൾ

തിരുവനന്തപുരം: യുക്രൈനിൽ നിന്ന് നോർക്ക റൂട്ട്‌സുമായി ഇന്ന് ബന്ധപ്പെട്ടത് 468 മലയാളി വിദ്യാർത്ഥികൾ. ഒഡേസ നാഷണൽ യൂണിവേഴ്‌സിറ്റിയിൽ പഠിക്കുന്നവരാണ് ഏറ്റവും കൂടുതൽ. 200 പേർ ഇവിടെ നിന്നും ബന്ധപ്പെട്ടിട്ടുണ്ട്. ഖാർക്കീവ് നാഷണൽ മെഡിക്കൽ യൂണിവേഴ്‌സിറ്റി- 44, ബൊഗോമോളറ്റസ് നാഷണൽ മെഡിക്കൽ യൂണിവേഴ്‌സിറ്റി-18, സൈപൊറൊസയ സ്റ്റേറ്റ് മെഡിക്കൽ യൂണിവേഴ്‌സിറ്റി -11, സുമി സ്റ്റേറ്റ് മെഡിക്കൽ യൂണിവേഴ്‌സിറ്റി-10 എന്നിങ്ങനെയാണ് തൊട്ടുപിന്നിലുള്ള യൂണിവേഴ്‌സിറ്റികളിൽ നിന്നുള്ള വിദ്യാർത്ഥികളുടെ എണ്ണം. ആകെ 20ഓളം സർവകലാശാലകളിൽ നിന്നും വിദ്യാർത്ഥികളുടെ സഹായാഭ്യർഥന ലഭിച്ചു.

Read Also: പോക്സോ കേസ്​ പ്രതി വിമാനത്താവളത്തിൽ ഇമിഗ്രേഷൻ വിഭാഗത്തിന്‍റെ പിടിയിൽ

ഇവരുടെ വിശദാംശങ്ങൾ വിദേശകാര്യ മന്ത്രാലയത്തിന് കൈമാറിയിട്ടുണ്ട്. എംബസിയുമായും വിദേശകാര്യ മന്ത്രാലയവുമായും നിരന്തരം ബന്ധപ്പെട്ടുവരികയാണ്. വിമാനങ്ങൾ മുടങ്ങിയതു മൂലം വിമാനത്താവളത്തിൽ കുടുങ്ങിയവർക്ക് താമസസൗകര്യം ഒരുക്കുമെന്ന് എംബസി അറിയിച്ചിട്ടുണ്ട്. യുക്രൈനിലെ മലയാളി പ്രവാസി സംഘടനകളുമായും വിവരങ്ങൾ കൈമാറിക്കൊണ്ടിരിക്കുന്നതായി നോർക്ക റൂട്ട്‌സ് സി.ഇ.ഒ അറിയിച്ചു.

Read Also: റഷ്യയ്ക്ക് കൂടുതൽ ഉപരോധം ഏർപ്പെടുത്തും: യുക്രൈൻ ജനതയ്‌ക്കൊപ്പമുണ്ടെന്ന് ബോറിസ് ജോൺസൺ

shortlink

Related Articles

Post Your Comments

Related Articles


Back to top button