ദുബായ്: യുഎഇയിൽ മൂടൽമഞ്ഞ്. രാജ്യത്തിന്റെ ഉൾപ്രദേശങ്ങളിലും തീര പ്രദേശങ്ങളിലും ദൂരക്കാഴ്ച കൂടുതൽ തടസപ്പെടാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. വിവിധ മേഖലകളിൽ റെഡ് അലേർട്ട് പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്.
Read Also: വിവാഹ വാഗ്ദാനം നൽകി യുവതിയെ പീഡിപ്പിച്ചു, മൊബൈലിൽ ദൃശ്യങ്ങൾ പകർത്തി ഭീഷണി: ഡോക്ടർ അറസ്റ്റിൽ
പല പ്രദേശങ്ങളിലും ദൃശ്യപരത 1000 മീറ്ററിൽ താഴെയായി കുറഞ്ഞു. ഡ്രൈവർമാർ വാഹനമോടിക്കുമ്പോൾ അജീവ ജാഗ്രത പുലർത്തണമെന്നാണ് അധികൃതർ നൽകിയിരിക്കുന്ന മുന്നറിയിപ്പ്. റോഡുകളിലെ ദൃശ്യപരത കുറഞ്ഞ സാഹചര്യത്തിലാണ് ഇത്തരമൊരു മുന്നറിയിപ്പ് നൽകാൻ അധികൃതർ തീരുമാനിച്ചത്.
കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നൽകുന്ന മുന്നറിയിപ്പ് അനുസരിച്ച് ബുധനാഴ്ച രാത്രി 11 മണി മുതൽ വ്യാഴാഴ്ച രാവിലെ 9:30 വരെ മൂടൽമഞ്ഞ് രൂപപ്പെടാൻ സാധ്യതയുണ്ട്. അതേസമയം വേഗത കുറച്ച് സുരക്ഷിതമായ ഡ്രൈവിംഗ് നടത്തണമെന്ന് ഡ്രൈവർമാരോട് പോലീസ് നിർദ്ദേശിച്ചു. വാഹനങ്ങൾ തമ്മിൽ സുരക്ഷിതമായ അകലം പാലിക്കണമെന്നും നിർദ്ദേശമുണ്ട്.
ഹെവി വാഹനങ്ങൾ, ട്രക്കുകൾ, ബസുകൾ എന്നിവ ട്രാഫിക് നിയമങ്ങളും വേഗപരിധിയും പാലിക്കണമെന്നും പോലീസ് മുന്നറിയിപ്പു നൽകി. മൂടൽമഞ്ഞുള്ള സാഹചര്യത്തിൽ ട്രാഫിക് നിയമങ്ങൾ ലംഘിക്കുന്നവർക്ക് 500 ദിർഹം പിഴയും നാല് ബ്ലാക്ക് പോയിന്റുകളും ലഭിക്കും.
Read Also: ‘ഉക്രൈനിൽ സൈനിക നടപടിയെടുക്കും!’ : നിർണ്ണായക പ്രഖ്യാപനവുമായി പുടിൻ
Post Your Comments