ഡൽഹി: ഫ്രാൻസിൽ നിന്ന് മൂന്ന് റഫാൽ യുദ്ധവിമാനങ്ങൾ കൂടി ഇന്ത്യയിലെത്തിച്ചു. ഇതോടെ ഫ്രാൻസുമായി കരാർ ഒപ്പിട്ട 36 റഫാൽ യുദ്ധ വിമാനങ്ങളിൽ 35 എണ്ണം ഇന്ത്യക്ക് ലഭിച്ചു. അവസാന വിമാനം ഏതാനും ആഴ്ചകൾക്കുള്ളിൽ ഫ്രാൻസിൽനിന്ന് ഇന്ത്യയിലെത്തുമെന്ന് പ്രതിരോധ വൃത്തങ്ങൾ അറിയിച്ചു.
2016 സെപ്റ്റംബറിൽ 59,000 കോടി രൂപയുടെ കരാറിലാണ് ഇന്ത്യ ഒപ്പുവച്ചത്. ഇടനിലക്കാരെ ഒഴിവാക്കി രണ്ട് രാജ്യങ്ങൾ തമ്മിലാണ് കരാറിൽ ഏർപ്പെട്ടത്. ഫ്രഞ്ച് എയ്റോസ്പേസ് കമ്പനിയായ ദസാൾട്ട് ഏവിയേഷനാണ് റഫാൽ നിർമാതാക്കൾ. വിമാനത്തിനുള്ള മിസൈൽ സംവിധാനങ്ങൾ എംബിഡിഎ വിതരണം ചെയ്യുന്നു.
Post Your Comments